ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » യൂസഫ് ഞങ്ങളുടെ ഭാഗ്യം: വോണ്‍ (Yousuf is our luck: Warne)
Bookmark and Share Feedback Print
 
PRO
യൂസഫ് പത്താനെപ്പോലൊരു താരത്തെ ടീമില്‍ ലഭിച്ചതില്‍ തങ്ങള്‍ ഭാഗ്യവാന്‍‌മാരാണെന്ന് രാജ്സ്ഥാന്‍ റോയല്‍‌സ് നായകന്‍ ഷെയിന്‍ വോണ്‍. യൂസഫ് പത്താനും ഡാമിയന്‍ മാര്‍ട്ടിനുമായിരിക്കും ഐ പി എല്ലിന്‍റെ മൂന്നാം പതിപ്പില്‍ റോയല്‍‌സിന്‍റെ വജ്രായുധങ്ങളെന്നും വോണ്‍ പറഞ്ഞു.

യൂസഫ് ബാറ്റിംഗ് മികവിനെ വോണ്‍ വാനോളം പുകഴ്ത്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ മത്സരത്തിന്‍റെ ഫലം തന്നെ മാടിമറിക്കാന്‍ കഴിവുള്ള കളിക്കാരനാണ് യൂസഫ്. യൂസഫിനെപ്പോലൊരു താരത്തെ ടീ‍മില്‍ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യവാന്‍‌മാരാണ്. ഐ പി എല്ലില്‍ ഓരോ ടീമിനുമെതിരെ യൂസഫിനെ എങ്ങിനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ച് ഞങ്ങള്‍ പ്രത്യേക തന്ത്രം ആവിഷ്കരിച്ചിട്ടുണ്ട്.

മറ്റൊരു ഓള്‍ റൌണ്ടറായ ഷെയിന്‍ വാട്സന്‍റെ സേവനം ആദ്യ മത്സരങ്ങളില്‍ റോയല്‍സിന് ലഭിക്കില്ലെങ്കിലും അത് തങ്ങളുടെ മുന്നേറ്റത്തെ ബാധിക്കില്ലെന്ന് വോണ്‍ വ്യക്തമാക്കി. വാട്സന്‍റെ അഭാവം നികത്താന്‍ ഡാമിയന്‍ മാര്‍ട്ടിനാവുമെന്നാണ് കരുതുന്നത്. പാക് പേസര്‍ സൊഹൈല്‍ തന്‍‌വീറിന് പകരക്കാരനെ കണ്ടെത്തുക അസാധ്യമാണെങ്കിലും മുനാഫ് പട്ടേല്‍ അവസരത്തിനൊത്തുയരുമെന്നാണ് കരുതുന്നതെന്ന് വോണ്‍ പറഞ്ഞു.

ഐ പി എല്ലിലെ ആദ്യ മൂന്ന്-നാല് കളികള്‍ നിര്‍ണായകമായിരിക്കും. ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കെതിരെയുള്ള ശിവസേനയുടെ ഭീഷണിയെ കാര്യമായി കാണുന്നില്ലെന്നും ഇന്ത്യയില്‍ കളിക്കുന്നതില്‍ സന്തോഷമേയുള്ളുവെന്നും വോണ്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍