ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » സോറി കിര്‍സ്റ്റന്‍...സോറി: സേവാഗ് (Sehwag says sorry to Kirsten)
Bookmark and Share Feedback Print
 
PRO
ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി അടിച്ചതിനുശേഷം പുറത്തായതില്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗിന് കടുത്ത നിരാശ. ആദ്യ ഇന്നിംഗ്സില്‍ ഔട്ടായ രീതിയില്‍ തനിക്ക് നിരാശയുണ്ടെന്ന് സേവാഗ് പറഞ്ഞു. താന്‍ ഔട്ടായ രീതിവെച്ച് നോക്കുമ്പോള്‍ കോച്ച് ഗാരി കിര്‍സ്റ്റനോട് എത്ര തവണ മാപ്പുപറഞ്ഞാലും മതിയാവില്ല. അദ്ദേഹത്തോട് എത്ര തവണ മാപ്പു പറഞ്ഞുവെന്ന് എനിക്ക് തന്നെ അറിയില്ല.

ഞാന്‍ സെഞ്ച്വറി നേടിയ സാഹചര്യം വെച്ചു നോക്കുമ്പോള്‍ ഇത് എന്‍റെ ഏറ്റവും മികച്ച സെഞ്ച്വറിയാണ്. ഞാനും ബദരീനാഥും കൂടി മികച്ചൊരു കൂട്ടുക്കെട്ടുണ്ടാക്കി മുന്നേറുമ്പോഴാണ് പാര്‍ണലിന്‍റെ പന്തില്‍ അനാ‍വശ്യ ഷോട്ടിന് ശ്രമിച്ച് ഞാന്‍ പുറത്തായത്.

പന്ത് ഉയര്‍ത്തി അടിക്കാതെ ഗ്രൌണ്ട് ഷോട്ട് മാത്രമേ കളിക്കൂ എന്ന് മനസ്സിലുറപ്പിച്ചാണ് ഞാന്‍ ബാറ്റ് ചെയ്തത്. എന്നാല്‍ ഔട്ടായ ആ പന്ത് ഞാന്‍ വിചാരിച്ചതിനേക്കാള്‍ ഷോര്‍ട്ട് ഓഫ് ലെംഗ്ത് ആയിരുന്നു. പന്ത് അടിച്ചതും എന്‍റെ ബാറ്റ് തിരിഞ്ഞുപോയി. പന്ത് വായുവില്‍ ഉയരുകയും ചെയ്തു-സേവാഗ് പറഞ്ഞു.

താന്‍ നേരിട്ടുള്ളതില്‍ ഏറ്റവും മികച്ച ബൌളറാണ് ഡെയ്‌ല്‍ സ്റ്റെയിനെന്ന് സേവാഗ് കൂട്ടിച്ചേര്‍ത്തു. ഔട്ട്‌സ്വിഗറും അതു പോലെ ഇന്‍‌സ്വിംഗറും എറിയാന്‍ സ്റ്റെയിന് കഴിവുണ്ട്. മുരളി വിജയ്‌യെ പുറത്താക്കിയ ആ ഒറ്റ പന്ത് മതി സ്റ്റെയിനിന്‍റെ കഴിവ് മനസ്സിലാക്കാന്‍. നാലാം ദിനം സച്ചിനിലാണ് ഇന്ത്യയുടെ സകല പ്രതീക്ഷയെന്നും സേവാഗ് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍