ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ശ്രീശാന്ത് കൊല്‍ക്കത്തയില്‍ തിരിച്ചെത്തും (Sreesanth to return in Klkkata Test)
Bookmark and Share Feedback Print
 
PRO
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റ മലയാളി പേസര്‍ എസ് ശ്രീശാന്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ബുധനാഴ്ച നടക്കുന്ന ശാരീരികക്ഷമതാ പരിശോധനയില്‍ വിജയിച്ചാന്‍ ശ്രീശാന്ത് കൊല്‍ക്കത്ത ടെസ്റ്റില്‍ കളിക്കുമെന്നാണ് കരുതുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ അദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീയ്ക്ക് പകരം അവസാന ഇലവനില്‍ ഇടം നേടിയ ഇഷാന്ത് ശര്‍മയ്ക്ക് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനാവാഞ്ഞതും ശ്രീശാന്തിന് അനുകൂല ഘടകമാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റിനിടെ കാലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് ശ്രീശാന്തിനെ ആദ്യ ടെസ്റ്റിനുളള ടീമില്‍ നിന്നൊഴിവാക്കിയത്. ഈ മാസം 14നാണ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് കൊല്‍ക്കത്തയില്‍ തുടങ്ങുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മികച്ച റെക്കൊര്‍ഡും ശ്രീശാന്തിന് അനുകൂലമാകുമെന്നാണ് കരുതുന്നത്. ശ്രീശാന്തിനു പകരം സുദീപ് ത്യാഗിയാണ് ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഇടം നേടിയത്. ശ്രീശാന്തിനു പുറമെ മധ്യനിര ബാറ്റ്‌സ്മാന്‍‌മാരായ യുവരാജ് സിംഗ്, വി വി എസ് ലക്‍ഷ്മണ്‍ എന്നിവരും പരുക്കിന്‍റെ പിടിയിലാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍