ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » മുന്നില്‍ തോല്‍‌വി മാത്രം (India forced to follow on)
Bookmark and Share Feedback Print
 
PRO
ഇന്ത്യക്ക് മുന്നില്‍ ഇനി തോല്‍‌വിയെന്ന സാധ്യത മാത്രം. ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനിറങ്ങിയ ധോണിപ്പടയ്ക്ക് ഫോളോ ഓണിന്‍റെ നാണക്കേട് സമ്മാനിച്ച് ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക പിടി മുറുക്കി. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 558ന് 325 റണ്‍സകലെ പത്തിമടക്കിയ ഇന്ത്യന്‍ നിരയ്ക്ക് രണ്ടാം ഇന്നിംഗ്സിലും വിധി മാറ്റി വരക്കാനായില്ല.

മൂന്നാം ദിനം സ്റ്റമ്പെടുക്കുമോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ക്രീസ് വിട്ടത്. 27 റണ്‍സുമായി മുരളി വിജയ്‌യും 15 റണ്‍സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും ക്രീസില്‍. ഒരു റണ്‍സെടുത്ത ഗംഭീറിന്‍റെയും 16 റണ്‍സെടുത്ത സേവാഗിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്നിംഗ്സ് പരാജയമെന്ന നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യക്കിനിയും 259 റണ്‍സ് കൂടി വേണം. രണ്ട് ദിനം ബാക്കിയിരിക്കേ ദക്ഷിണാഫ്രിക്കന്‍ വിജയാഘോഷത്തിന് എട്ടു ഇന്ത്യന്‍ വിക്കറ്റുകളും

‘സ്റ്റെയ്‌ന്‍ലെസ് സ്റ്റീല്‍’ പ്രകടനവുമായി ഡെയ്‌ല്‍ സ്റ്റൈന്‍ ആണ് ഇന്ത്യന്‍ നിരയെ തകര്‍ത്തെറിഞ്ഞത്. വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ നിര 233 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. 325 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ ഗംഭീറിന്‍റെയും (1) സേവാഗിന്‍റെയും (16) വിക്കറ്റുകള്‍ നഷ്ടമായി.

മൂന്നാം ദിനം ആരംഭത്തില്‍ തന്നെ ഗംഭീറിനെ മടക്കി മോര്‍ക്കലാണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്. രണ്ടാം ദിനത്തിലെ സ്കോറിനോട് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാതെയാണ് ഇന്ത്യയുടെ പുതിയ വന്‍‌മതിലായ ഗംഭീര്‍ (12) മടങ്ങിയത്. ഗംഭീര്‍ തുറന്നിട്ട വാതിലിലൂടെ ഇരച്ചുകയറിയ മോര്‍ക്കലും സ്റ്റെയ്നും ചേര്‍ന്ന് മുരളി വിജയ്‌യെയും (4), സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും (7) മടക്കി ഇന്ത്യയെ ഞെട്ടിച്ചു.

56/3 എന്ന നിലയില്‍ കൂട്ടതകര്‍ച്ച നേരിട്ട ഇന്ത്യ വീരേന്ദര്‍ സേവാഗില്‍ പുതിയ രക്ഷകനെ കണ്ടെത്തി. പതിവില്‍ നിന്ന് വിപരീതമായി ക്ഷമാപൂര്‍വം ബാറ്റ് ചെയ്ത സേവാഗും ബദരീനാഥും ചേര്‍ന്ന് വിക്കറ്റുകളുടെ മലവെള്ളപ്പാച്ചിലിന് തടയിട്ടതോടെ ഇന്ത്യ കരയ്ക്ക് കയറുമെന്ന് കരുതിയെങ്കിലും സെഞ്ച്വറി തികച്ച വീരു (109) വീണതോടെ കൂട്ടത്തകര്‍ച്ചയ്ക്കും തുടക്കമായി.

നായകന്‍ ധോണി അല്‍പ്പനേരം പിടിച്ചു നിന്നെങ്കിലും സ്കോര്‍ ബോര്‍ഡില്‍ കാര്യമായൊന്നും കൂട്ടിച്ചേര്‍ക്കാനാവാതെ (6) മടങ്ങി. തൊട്ടു പിന്നാലെ ബദരീനാഥും (56) മടങ്ങിയതോടെ 12 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യ വാലുമടക്കി. 51 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റെടുത്ത സ്റ്റെയ്നാണ് ഇന്ത്യന്‍ വാലറുത്തത്. മോര്‍ക്കല്‍, പാര്‍ണല്‍, ഹാരിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍