ഇസ്ലാമാബാദ്, തിങ്കള്‍, 8 ഫെബ്രുവരി 2010( 13:18 IST )
PRO
ഓസ്ട്രേലിയന്‍ പര്യടനത്തിലെ നിരാശജനകമായ പ്രകടനത്തെ തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിനെ ദുബായില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിവാക്കി. ഈ മാസം 19നും 20നും ഇംഗ്ലണ്ടിന്തിരെ നടക്കുന്ന ട്വന്‍റി-20 മത്സരങ്ങളില്‍ നിന്നാണ് കമ്രാനെ ഒഴിവാക്കിയത്.
പന്തില്‍ കൃത്രിമം കാട്ടിയതിന് നായകന്‍ ഷഹിദ് അഫ്രീദി വിലക്ക് നേരിടുന്നതിനാല്‍ മുന്‍ നായകന്‍ ഷൊഹൈബ് മാലിക്കാണ് പാകിസ്ഥാനെ നയിക്കുക. ഓസീസ് പര്യടനത്തില്‍ പാകിസ്ഥാന്‍റെ വൈസ് ക്യാപ്റ്റനായിരുന്ന കമ്രാന്‍ അക്മല്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നാലു നിര്‍ണായക ക്യാച്ചുകള്‍ നഷ്ടമാക്കിയിരുന്നു. മത്സരത്തില്‍ പാകിസ്ഥാന്‍ തോല്‍ക്കുകയും ചെയ്തു.
ഇതിനുശേഷം മൂന്നാം ടെസ്റ്റില്‍ നിന്ന് കമ്രാനെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട് വന്ന ഉടനെ താന്‍ മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്ന് കമ്രാന്‍ പ്രസ്താവന ഇറക്കിയതും കമ്രാനെ ടീമില്‍ ഉള്‍പ്പെടുത്താനായി സഹോദരന്‍ ഉമര്‍ അക്മല്‍ പരുക്ക് അഭിനയിച്ചുവെന്ന വിവാദവും കമ്രാന്‍റെ ഭാവി അവതാളത്തിലാക്കിയിരുന്നു.
ഓസീസ് പര്യടനത്തിലെ രണ്ടാം ട്വന്‍റി-20 മത്സരത്തില്‍ നേടിയ ഒരേയൊരു അര്‍ധസെഞ്ച്വറിയാണ് പരമ്പരയിലെ കമ്രാന്‍റെ സമ്പാദ്യം. ഓസീസ് പര്യടനത്തിലുണ്ടായിരുന്ന നവേദ് ഉള്‍ ഹസനു പകരം അബ്ദുള്‍ റസാഖിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.