ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഓസീസ് താരങ്ങളുടെ പട്ടിക നല്‍കണമെന്ന് താക്കറെ (Thackeray wants details of Aussies in IPL)
Bookmark and Share Feedback Print
 
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ കളിക്കാരുടെ പട്ടിക കൈമാറണമെന്ന് ശിവസേനാ നേതാവ് ബാല്‍ താക്കറെ കേന്ദ്ര കൃഷി മന്ത്രിയും ഐ സി സി വൈസ് പ്രസിഡന്‍റുമായ ശരദ് പവാറിനോട് ആവശ്യപ്പെട്ടു. ഐ പി എല്ലിന്‍റെ മൂന്നാം പതിപ്പില്‍ ഓസ്ട്രേലിയയിലെയും പാകിസ്ഥാനിലെയും കളിക്കാരെ മുംബൈയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ പവാര്‍ കഴിഞ്ഞ ദിവസം താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബി സി സി ഐ പ്രസിഡന്‍റ് ശശാങ്ക് മനോഹറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഒന്നോ രണ്ടോ ഓസീസ് താരങ്ങള്‍ മാത്രമേ ഐ പി എല്ലില്‍ പങ്കെടുക്കുന്നുള്ളൂവെന്ന് താക്കറെയെ അറിയിച്ചതായും ഇതിന്‍റെ പേരില്‍ ഐ പി എല്‍ മത്സരങ്ങള്‍ മുടക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നുള്ള താരങ്ങള്‍ക്ക് തന്നെയാണ് നഷ്ടമുണ്ടാക്കുകയെന്നും ശശാങ്ക് മനോഹര്‍ പറഞ്ഞു.

താക്കറെ ആവശ്യപ്പെട്ടപ്രകാരം ഐ പി എല്ലില്‍ പങ്കെടുക്കുന്ന ഓസീസ് താരങ്ങളുടെ പട്ടിക ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൈമാറുമെന്നും മനോഹര്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാവുന്ന വംശീയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഓസ്ട്രേലിയന്‍ താരങ്ങളെ മൂംബൈയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന ഭീഷണി മുഴക്കിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍