ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » റണ്‍‌മലകയറ്റം തുടങ്ങി (Amla double-century leads SA's charge)
Bookmark and Share Feedback Print
 
PRO
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നില്‍ റണ്‍‌മല. ഹാഷിം അം‌ലയുടെ കന്നി ഇരട്ട സെഞ്ച്വറിയും എ ബി ഡിവില്ലിയേഴ്സിന്‍റെ അര്‍ധശതകവും രണ്ടാം ദിനം സന്ദര്‍ശകര്‍ക്ക് കരുത്തുപകര്‍ന്നപ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 558 റണ്‍സെന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചു.

കൂറ്റന്‍‌സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെടുത്തിട്ടുണ്ട്. 12 റണ്‍സുമായി ഗംഭീറും ഒമ്പത് റണ്‍സോടെ സേവാഗും ക്രീസില്‍. നേരത്തെ 291/2 എന്ന നിലയില്‍ രണ്ടാം ദിനം പാഡണിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ മണിക്കൂറില്‍ തന്നെ കാലിസിന്‍റെ വിക്കറ്റ് നഷ്ടമായി. 173 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കന്‍ സ്കോറിലേക്ക് കാലിസിന്‍റെ സംഭാവന.

മറുവശത്ത് ഉറച്ച പ്രതിരോധവുമായി നങ്കൂരമിട്ട ഹാഷിം അം‌ല ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പിച്ചു. 473 പന്തില്‍ 22 ബൌണ്ടറികളുടെ സഹായത്തോടെയാണ് അം‌ല 253 റണ്‍സെടുത്തത്. ദക്ഷിണാഫ്രിക്കന്‍ താരം ഇന്ത്യന്‍ മണ്ണില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറെന്ന ബഹുമതിയ്ക്കും അം‌ല അര്‍ഹനായി. മൂന്നാം വിക്കറ്റില്‍ കാലിസുമൊത്ത് 340 റണ്‍സിന്‍റെയും നാലാം വിക്കറ്റില്‍ ഡിവില്ലിയേഴ്സുമൊത്ത് 108 റണ്‍സിന്‍റെ കൂട്ടുകെട്ടിലും അം‌ല പങ്കാളിയായി.

53 റണ്‍സെടുത്ത ഡിവില്ലിയേഴ്സിന്‍റെയും ഒമ്പത് റണ്‍സെടുത്ത ഡുമിനുയുടെയും 39 റണ്‍സെടുത്ത ബൌച്ചറുടെയും വിക്കറ്റുകളാണ് കാലിസിനു പുറമെ രണ്ടാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി സഹീര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഭജന്‍ രണ്ടും സേവാഗ് ഒരു വിക്കറ്റും വീഴ്ത്തി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍