ഇന്ത്യന്‍ ബൌളര്‍മാരുടെ പ്രകടനത്തില്‍ താന്‍ സന്തുഷ്ടനെന്ന് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. നാഗ്‌പൂരില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലെ ബൌളര്‍മാരുടെ ആദ്യ ദിന പ്രകടനം വിലയിരുത്തുകയായിരുന്നു ധോണി.
വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ കാര്യമായി ശോഭിച്ചിരുന്നില്ല. ആറ് റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും പിന്നീട് ഈ നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്കായിരുന്നില്ല. സഹീറും ഇഷാന്ത് ശര്‍മ്മയും മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട നിലയില്‍ പന്തെറിഞ്ഞത്.
വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സഹീര്‍ ഖാന്‍ മികച്ച രീതിയിലാണ് പന്ത് കൈകാര്യം ചെയ്തതെന്ന് ധോണി ചൂണ്ടിക്കാട്ടി. കാലിസിനും ആംലയ്ക്കും സമ്മര്‍ദ്ദമുണ്ടാക്കാന്‍ ബൌളര്‍മാര്‍ ശ്രമിച്ചെന്നും എന്നാല്‍ ഇരുവരും ഈ വെല്ലിവിളി അതിജീവിക്കുകയായിരുന്നെന്നും ധോണി പറഞ്ഞു.