ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഹെയ്ഡനും ഗില്‍ക്രിസ്റ്റും ഐ പി എല്‍ കളിക്കും (Matthew Hayden, Adam Gilchrist confirm availability for IPL)
Bookmark and Share Feedback Print
 
PRO
ഒറ്റ രാത്രികൊണ്ട് ആദം ഗില്‍ക്രിസ്റ്റ് മലക്കം മറിഞ്ഞു. ശിവസേന ഭീഷണിയെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നകര്യം സംശയത്തിലാണെന്ന് നേരത്തെ അറിയിച്ച ഗില്‍ക്രിസ്റ്റ് താന്‍ ഐ പി എല്ലില്‍ കളിക്കുമെന്ന് വ്യക്തമാക്കി. മറ്റൊരു ഓസീസ് താരമായ മാത്യു ഹെയ്ഡനും ഭീഷനീ വകവെക്കാതെ ഐ പി എല്ലിനെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ കളിക്കാനായി താന്‍ കാത്തിരിക്കുകയാണെന്നും ഇന്ത്യയ്ക്കാരെ സഹോദരങ്ങളെപ്പോലെയാണ് താന്‍ കാണുന്നതെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗില്ലി വ്യക്തമാക്കി. താന്‍ പങ്കെടുക്കില്ലെന്ന രീതിയില്‍ തന്‍റെ മാനേജരുടെ പരാമര്‍ശം വന്നത് തെറ്റിദ്ധരിപ്പിക്കപ്പെടതാണെന്നും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.

ഓസീസ് താരങ്ങളെ മുംബൈയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന ശിവസേന ഭീഷണിയെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഓസ്ട്രേലിയന്‍ കളിക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇന്ത്യയില്‍ കളിക്കുന്നത് സുരക്ഷിതമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ ഐ പി എല്‍ ഉപേക്ഷിക്കുമെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞതായി ഗില്ലിയുടെ മാനേജര്‍ സ്റ്റീഫന്‍ അറ്റ്കിന്‍സണ്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. സേനയുടെ ഭീഷണി കാര്യമാക്കാതെ ഐ പി എല്ലില്‍ കളിക്കുമെന്ന് ഓസീസ് സ്പിന്നര്‍ ജേസണ്‍ ക്രേസ്ജയും ഓപ്പണര്‍ ഫിലിപ്പ് ഹ്യൂസും വ്യക്തമാക്കിയിട്ടുണ്ട്.

ശിവസേന ഭീഷണിയെ ഗൌരവമായി കാണുന്നുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാര്‍ച്ചില്‍ നടക്കുന്ന ഐ പി എല്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കണമോയെന്ന കാര്യം കളിക്കാര്‍ക്ക് വിട്ടു കൊടുക്കുകയാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതര്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ വംശജര്‍ക്കെതിരെ ഓസ്ട്രേലിയയിലുണ്ടാവുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഓസീസ് ക്രിക്കറ്റ് താരങ്ങളെ മുംബൈയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേനാ തലവന്‍ ബാല്‍ താക്കറേ ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് പലപ്പോഴും ശിവസേന ക്രിക്കറ്റ് മത്സരങ്ങള്‍ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നതിനാല്‍ ഭീഷണിയെ ലളിതമായി കാണാനാവില്ലെന്ന് ഓസീസ് വിദേശകാര്യ മന്ത്രി സ്റ്റീഫന്‍ സ്മിത്തും വ്യക്തമാക്കിയിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍