ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » കോട്‌ല അപകടകരമായിരുന്നു: സംഗ (Kotla was too dangerous to continue playing: Sangakkara)
Bookmark and Share Feedback Print
 
PRO
വിവാദമായ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല പിച്ചില്‍ കളി തുടരുന്നത് ആപകടകരമാകുമായിരുന്നുവെന്ന് ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര. ഇന്ത്യന്‍ പര്യടനത്തിനുശേഷം ലങ്കയിലെത്തിയ ശ്രീലങ്കന്‍ നായകന്‍ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു.

കോട്‌ല പിച്ച് സാധാരണ പിച്ച് പോലെയായിരുന്നില്ല. 6-10 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇത് സാധാരണ പിച്ചല്ലെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. എന്നാല്‍ തനിക്കൊന്നും ചെയ്യാനാവില്ലെന്നും ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും മാച്ച് റഫറി അലന്‍ ഹേഴ്സ്റ്റ് പറഞ്ഞു. ഞങ്ങള്‍ ഫോര്‍ത്ത് അമ്പയറുമായും വിഷയം ചര്‍ച്ച ചെയ്തു.

എന്നാല്‍ ഡ്രസ്സിംഗ് റൂമില്‍ ഇരുന്ന് ഞങ്ങള്‍ക്കൊന്നും ചെയ്യാനാവുമായിരുന്നില്ല. ക്രീസില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാ‍ന്മാരായിരുന്നു പരാതി പറയേണ്ടിയിരുന്നത്. പിച്ച് മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ 23 ആം ഓവര്‍ വരെ കളി തുടര്‍ന്നതെന്നും സംഗക്കാര പറഞ്ഞു. പരമ്പരയിലെ ലങ്കന്‍ ടിമിന്‍റെ പ്രകടനം നിരാശജനകമാണെങ്കിലും ചില യുവതാരങ്ങളുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതായിരുന്നുവെന്ന് സംഗ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍