ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » മിസ്ബ വീണ്ടും പാക് ടീമില്‍ ('Misbah to be sent to New Zealand before 2nd Test')
Bookmark and Share Feedback Print
 
PRO
ന്യൂസിലന്‍ഡിനെതിരാറ്റ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ മധ്യനിര ബാറ്റ്‌സ്മാന്‍ മിസ്ബ ഉള്‍ ഹഖിനെ ഉള്‍പ്പെടുത്താന്‍ പാക് ക്രികറ്റ് ബോര്‍ഡ് തീരുമാനിച്ചു. നായകന്‍ മുഹമ്മദ് യൂസഫിന്‍റെ പ്രത്യേക ആവശ്യപ്രകാരമാണ് മിസ്ബയെ ന്യൂസിലന്‍ഡിലേക്ക് അയക്കുന്നത്.

മിസ്ബയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന അവശ്യം നേരത്തെ പി സി ബി തള്ളിയിരുന്നു. എന്നാല്‍ ഡുനഡിനില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ ബാറ്റിംഗ് തകര്‍ന്നടിഞ്ഞതാണ് യൂസഫിന്‍റെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാന്‍ കാരണമെന്ന് പി സി ബി വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ പി സി ബി ഇതുവരെ തയ്യാറായിട്ടില്ല. അടുത്ത മാസം രണ്ടിന് വെല്ലിംഗ്‌ടണിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. മിസ്ബയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലി മുന്‍‌നായകന്‍ യൂനിസ് ഖാനും പി സി ബിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

മോശം ഫോമിലുള്ള മിസ്ബയെ ഉള്‍പ്പെടുത്തരുതെന്നായിരുന്നു യൂനിസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ യൂനിസ് മാറി യൂസഫ് നായകനായതോടെ മിസ്ബയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ബംഗ്ലാ ലീഗില്‍ കളിക്കാനുള്ള മിസ്ബയുടെ നീക്കം പി സി ബി തടയുകയും ചെയ്തിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍