ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » സച്ചിനെയും ദ്രാവിഡിനെയും ബിസിസിഐ ആദരിക്കും (BCCI to honour Sachin, Dravid)
Bookmark and Share Feedback Print
 
PRO
രാജ്യന്തര ക്രിക്കറ്റില്‍ ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ സ്വന്തമാക്കിയ രാഹുല്‍ ദ്രാവിഡിനെയും ബിസിസിഐ ആദരിക്കും. അടുത്ത മാസം ആറിന് നടക്കുന്ന ബി സി സി ഐ വാര്‍ഷിക പുരസ്കാരദാന ചടങ്ങിലായിരിക്കും ഇരുവരെയും ആദരിക്കുക.

ഈ മാസം 15നാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയത്. 185 ക്യാച്ചുകളുമായാണ് ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഇരുവര്‍ക്കും പുറമെ ഗൗതം ഗംഭീറിന്‌ ഇന്ത്യയിലെ ഈവര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ പുരസ്കാരവും നല്‍കും.

കഴിഞ്ഞ 13 മാസത്തിനിടെ നടന്ന ഒമ്പത് ടെസ്റ്റുകളില്‍ നിന്നായി 93 റണ്‍സ് ശരാശരിയില്‍ 1501 റണ്‍സാണ് ഗംഭീര്‍ അടിച്ചുക്കൂട്ടിയത്. ഇതിനു പുറമെ 21 ഏകദിനങ്ങളില്‍ നിന്ന് 670 റണ്‍സും ഗംഭീര്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനുള്ള സമഗ്രസംഭാവനയ്ക്കുള്ള സി കെ നായിഡു പുരക്സാരം മൊഹീന്ദര്‍ അമര്‍നാഥിനും സമ്മാനിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍