ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഇര്‍ഫാനെ ബിസിസിഐ ഒഴിവാക്കി (Irfan left out by BCCI annual contract)
Bookmark and Share Feedback Print
 
PRO
കളിക്കാര്‍ക്കുള്ള വാര്‍ഷിക കരാറില്‍ നിന്ന് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനെ ബിസിസിഐ ഒഴിവാക്കി. അതേസമയം ഡല്‍ഹി താരം ആശിഷ് നെഹ്‌റയ്ക്ക് ബി ഗ്രേഡിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്രേഡ് ബി കരാറായിരുന്നു പത്താന് നേരത്തെ നല്‍കിയിരുന്നത്. പരുക്കും മോശം ഫോമും മൂലം ഇര്‍ഫാന് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. ഇര്‍ഫാന്‍റെ സഹോദരന്‍ യൂസുഫ് പത്താ‍നെ ഗ്രേഡ് സി കരാറില്‍ ബിസിസിഐ നിലനിര്‍ത്തിയിട്ടുണ്ട്.

നാല്‍‌പത് ലക്ഷമാണ് ഗ്രേഡ് ബി കരാറില്‍ ഉള്ള കളിക്കാര്‍ക്ക് ലഭിക്കുക. നെഹ്‌റയെ ഗ്രേഡ് ബിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ 2010 സെപ്തംബര്‍ 30 വരെയാണ് കരാര്‍. നേരത്തെ സി ഗ്രേഡിലായിരുന്ന ഉത്തര്‍പ്രദേശ് താരം പ്രവീണ്‍ കുമാര്‍ പുതിയ കരാറില്‍ ബി ഗ്രേഡിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

25 ലക്ഷം രൂപ പ്രതിഫലമാണ് സി ഗ്രേഡ് താരങ്ങള്‍ക്ക് ലഭിക്കുക. എ ഗ്രേഡിലെ ഒമ്പത് കളിക്കാരെ പുതിയ കരാറിലും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. 60 ലക്ഷം രൂപയാണ് എ ഗ്രേഡ് കളിക്കാരുടെ പ്രതിഫലം. നേരത്തെ ഗ്രേഡ് ബി താരമായിരുന്ന തമിഴ്നാടിന്‍റെ ബദരീനാഥിനെ ഗ്രേഡ് സി യിലേക്ക് മാറ്റിയിട്ടുണ്ട്. മനോജ്‌ തിവാരി, അഭിഷേക്‌ നായര്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണ്‌ കരാറിലെ പുതുമുഖങ്ങള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍