ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » വാലറ്റം വാലുമടക്കി: ഇന്ത്യയ്ക്ക് 642 റണ്‍സ് (Herath takes five, India out for 642)
Bookmark and Share Feedback Print
 
PRO
മുന്‍‌നിരയുടെ സ്ഥിരത വാലറ്റം ബലികഴിച്ചതോടെ കാണ്‍‌പുര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോര്‍ 642 ല്‍ ഒതുങ്ങി. ഒടുവിലിറങ്ങിയ അഞ്ച് ബാറ്റ്സ്മാന്‍‌മാരില്‍ ഹര്‍ഭജന്‍ സിംഗ് (5) ആണ് ടോപ് സ്കോറര്‍.

‌63 റണ്‍സെടുത്ത ലക്ഷ്‌മണിന് പകരം ധോണി ക്രീസിലെത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 613 എന്ന നിലയിലായിരുന്നു ഇന്ത്യ. അര്‍ദ്ധസെഞ്ച്വറിയുമായി യുവരാജായിരുന്നു മറുസൈഡില്‍. എന്നാല്‍ മൂന്ന് ഓവറുകള്‍ക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങി. ഹെറാള്‍ഡിന്‍റെ പന്തില്‍ വിക്കറ്റ് ബലികഴിച്ച് മടങ്ങിയ ധോണിയുടെ സംഭാവന പതിനഞ്ച് പന്തില്‍ നിന്ന് 4 റണ്‍സ് മാത്രമാണ്.

മൂന്നോവറുകള്‍ക്ക് ശേഷം ഏഴാമനായി ഇറങ്ങിയ ഹര്‍ഭജനും മടങ്ങി. രണ്ടോവറുകള്‍ക്ക് ശേഷം യുവരാജും (67) മടങ്ങിയതിന് ശേഷം ഇന്ത്യന്‍ ഇന്നിംഗ്സിന് തിരശ്ശീല വീഴാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. അടുത്ത ഓവറില്‍ ഒരു റണ്‍സെടുത്ത സഹീര്‍ ഖാനും രണ്ടു പന്തുകള്‍ക്ക് ശേഷം ശ്രീശാന്ത് സം‌പൂജ്യനായും മടങ്ങി.

85 റണ്‍സുമായി ക്രീസിലിറങ്ങിയ ദ്രാവിഡിന്‍റെ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ രണ്ടാം ദിനത്തിന് ബലം നല്‍കിയത്. യുവരാജിന്‍റെയും ലക്‍ഷ്മണിന്‍റെയും അര്‍ദ്ധസെഞ്ച്വറിയും ഇന്ത്യയുടെ സ്കോര്‍ 600 കടക്കാന്‍ സഹായിച്ചു. ലങ്കയ്ക്ക് വേണ്ടി ഹെറാത്ത് അഞ്ച് വിക്കറ്റുകള്‍ എടുത്തു. മെന്‍ഡിസും മുരളീധരനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ ദില്‍‌ഷനെ നഷ്ടമായി. സഹീര്‍ ഖാന്‍റെ പന്തില്‍ ഓജ ദില്‍‌ഷനെ പിടികൂടുകയായിരുന്നു. ദില്‍‌ഷന് റണ്‍സ് ഒന്നും എടുക്കാനായില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍