ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ദ്രാവിഡിന് മറ്റൊരു റെക്കോഡ് കൂടി (Dravid beats Border)
Bookmark and Share Feedback Print
 
PRO
ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വന്‍‌മതില്‍ രാഹുല്‍ ദ്രാവിഡ് മറ്റൊരു റെക്കോഡ് കൂടി മറികടന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരങ്ങളില്‍ നാലാമനായിരുന്ന അലന്‍‌ബോര്‍ഡറുടെ റെക്കോഡാണ് ദ്രാവിഡ് മറികടന്നത്.

11,174 റണ്‍സായിരുന്നു അലന്‍‌ബോര്‍ഡറുടെ പേരില്‍ കുറിക്കപ്പെട്ടിരുന്നത്. ഈ നേട്ടം മറികടക്കാന്‍ ദ്രാവിഡിന് 138 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. നൂറ്റിപ്പത്താം ഓവറില്‍ ദ്രാവിഡ് ‌ലക്‍ഷ്യം മറികടക്കുകയും ചെയ്തു.

ടെസ്റ്റ് ബാറ്റ്സ്മാന്‍‌മാരില്‍ 11,345 റണ്‍സ് നേടിയ റിക്കി പോണ്ടിംഗും, ബ്രയന്‍ ലാറയുടെ 11953 റണ്‍സും, സച്ചിന്‍ ടെന്‍ഡുല്‍ക്കറും (12,917 റണ്‍സ്) മാത്രമാണ് ഇനി ദ്രാവിഡിന് മുന്നിലുള്ളത്. 270 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റിലെ ദ്രാവിഡിന്‍റെ ഉയര്‍ന്ന സ്കോര്‍.

അഹമ്മദാബാദ് ടെസ്റ്റിലാണ് ദ്രാവിഡ് തന്‍റെ ടെസ്റ്റ് സ്കോര്‍ 11,000 റണ്‍സ് കടന്നത്. 136 കളികളില്‍ നിന്നായി 11,182 റണ്‍സാ‍ണ് നിലവില്‍ ദ്രാവിഡിന്‍റെ പേരില്‍ ഉള്ളത്. കാണ്‍‌പൂരിലെ ആദ്യ ഇന്നിംഗ്സില്‍ 144 റണ്‍സാണ് ദ്രാവിഡ് കൂട്ടിച്ചേര്‍ത്തത്.

ടെസ്റ്റില്‍ ഇരുപത്തിയെട്ട് സെഞ്ച്വറിയും അമ്പത്തിയേഴ് അര്‍ദ്ധസെഞ്ച്വറികളും നേടിയിട്ടുള്ള ദ്രാവിഡ് 8 തവണ സം‌പൂജ്യനായി മടങ്ങിയിട്ടുമുണ്ട്. 156 കളികളില്‍ നിന്നാണ് ഓസ്ട്രേലിയന്‍ താരമായ അലന്‍ ബോര്‍ഡര്‍ 11174 റണ്‍സ് നേടിയിരുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍