ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ദ്രാവിഡിനും സെഞ്ച്വറി: സച്ചിന്‍ പുറത്ത് (Dravid gets ton on second morning)
Bookmark and Share Feedback Print
 
PRO
ലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് തുടരുന്ന ഇന്ത്യയുടെ ആധിപത്യം ഒന്നുകൂടി ഉറപ്പിച്ച് ഒരു സെഞ്ച്വറി കൂടി പിറന്നു. രാഹുല്‍ ദ്രാവിഡാണ് രണ്ടാം ദിനമായ ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയത്. ഇന്നലെ ഗംഭീറും സെവാഗും നേടിയ സെഞ്ച്വറികളുടെ ബലത്തില്‍ ഇന്ത്യന്‍ സ്കോര്‍ 417 ലെത്തിയിരുന്നു. അതേസമയം 40 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി

85 റണ്‍സുമായാണ് ദ്രാവിഡ് ഇന്ന് ബാറ്റിംഗിനിറങ്ങിയത്. കളി തുടങ്ങി ഏഴോവര്‍ പിന്നിടുമ്പോളേക്കും ദ്രാവിഡ് ശതകം തികയ്ക്കുകയും ചെയ്തു. വെലഗെദേരയെ അതിര്‍ത്തികടത്തിയാണ് ടെസ്റ്റ് കരിയറിലെ ഇരുപത്തിയെട്ടാം സെഞ്ച്വറി ദ്രാവിഡ് നേടിയത്.

ഒന്നാം ടെസ്റ്റ് നടന്ന അഹമ്മദാബാദിലും ദ്രാവിഡ് സെഞ്ച്വറി നേടിയിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ അന്ന് മുന്‍‌നിരവിക്കറ്റുകള്‍ തകര്‍ന്നപ്പോള്‍ ദ്രാവിഡ് നേടിയ 177 റണ്‍സാണ് ഇന്ത്യയ്ക്ക് പിടിവള്ളിയായത്.

മെന്‍ഡിസിന്‍റെ പന്തില്‍ സമരവീരയ്ക്ക് പിടികൊടുത്താണ് സച്ചിന്‍ മടങ്ങിയത്. 98 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 450 കടന്നിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍