കാണ്‍പൂര്‍, ഞായര്‍, 22 നവംബര്‍ 2009( 17:36 IST )
ഇന്ത്യ ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയാകുന്ന കാണ്‍പൂരില്‍ കനത്ത സുരക്ഷ. കളിക്കാര്‍ താമസിക്കുന്ന ഹോട്ടലിലും ടെസ്റ്റിന് വേദിയാകുന്ന സ്റ്റേഡിയത്തിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാവിലെ ടീമുകള്‍ പരിശീലനം നടത്തിയപ്പോഴും ശക്തമായ പൊലീസ് സാന്നിധ്യമായിരുന്നു ഉണ്ടായിരുന്നത്. 9.30 ഓടെ ഗ്രൌണ്ടിലെത്തിയ ടീമുകള്‍ വ്യായാമത്തിന് ശേഷം നെറ്റ് പ്രാക്ടീസും നടത്തി.
ഇന്നലെ തോക്കുമായി ഗ്രൌണ്ടില്‍ പ്രവേശിച്ച ഒരു മാധ്യമപ്രവര്‍ത്തകനെ പൊലീസ് പിടികൂടിയിരുന്നു. ടിക്കറ്റ് തിരക്കി വന്ന ഒരു ലേഖകനാണ് തോക്കുമായി ഗ്രൌണ്ടില്‍ പ്രവേശിച്ചത്. ഇയാളുടെ പേരില്‍ തന്നെയാണ് തോക്കിന്‍റെ ലൈസന്‍സ് എന്ന് പൊലീസ് അറിയിച്ചു.