ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » പരുക്ക്: കാലിസ് ഇംഗ്ലണ്ടിനെതിരെ ഇല്ല (Kallis ruled out of one-day series against England)
Feedback Print Bookmark and Share
 
PRO
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ജാക്വിസ് കാലിസിനെ ദക്ഷിണാഫ്രിക്ക ഒഴിവാക്കി. വാരിയെല്ലിനേറ്റ പരുക്ക് മൂലമാണ് കാലിസിനെ ഒഴിവാക്കിയത്.

ഡിസംബര്‍ 16 മുതല്‍ സെഞ്ചൂറിയനില്‍ ആരംഭിക്കുന്ന ടെസ്റ്റിലും കാലിസ് ഇറങ്ങുമോ എന്ന കാര്യം സംശയമാണ്. കഴിഞ്ഞ മാസം ഇന്ത്യയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗിനിടെയാണ് കാലിസിന് പരുക്കേറ്റത്.

എന്നാല്‍ അടുത്ത ദിവസങ്ങളില്‍ മാത്രമാണ് കാലിസ് ഇക്കാര്യം പുറത്ത് പറയുന്നത്. തുടര്‍ന്ന് നടത്തിയ സ്കാനിംഗില്‍ വാരിയെല്ലിലെ തരുണാസ്ഥിയില്‍ പൊട്ടലുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കാലിസിനെ ഒഴിവാക്കിയതെന്ന് ദക്ഷിണാഫ്രിക്കന്‍ കോച്ച് മിക്കി ആര്‍തര്‍ വ്യക്തമാക്കി.

അടുത്ത നാലാഴ്ചത്തേക്കാണ് കാലിസിന് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്നു കാലിസ്. കാലിസിന് പകരം ഹാഷിം ആം‌ലയായിരിക്കും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയെന്ന് ആര്‍തര്‍ വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍