ഓസ്ട്രേലിയന്‍ ടീമിനെ ഭാവിയില്‍ നയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വൈസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. എന്നാല്‍ നിലവിലെ നായകന്‍ റിക്കി പോണ്ടിംഗ് സ്വയം ഒഴിഞ്ഞതിന് ശേഷം മാത്രം തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ മതിയെന്നും ക്ലാര്‍ക്ക് പറഞ്ഞു.
പരുക്ക് മൂലം ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ഇന്ത്യന്‍ പര്യടനത്തില്‍ നിന്നും വിട്ടുനിന്ന ക്ലാര്‍ക്ക് വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയിട്ടുണ്ട്. നിലവില്‍ ഓസീസിന്‍റെ ട്വന്‍റി-20 ക്യാപ്റ്റനാണ് ക്ലാര്‍ക്ക്.
ആഷസ് പരമ്പരയിലെ ഓസീസിന്‍റെ തോല്‍വിയോടെ പോണ്ടിംഗിനെ മാറ്റി ക്ലാര്‍ക്കിനെ ക്യാപ്റ്റനാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പോണ്ടിംഗിനെ ശക്തമായി പിന്തുണച്ച് രംഗത്തെത്തിയ ക്ലാര്‍ക്ക് നായക സ്ഥാനത്ത് നിന്നും റിക്കിയെ മാറ്റേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു.