ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ബാറ്റിംഗ് പിച്ചുകള്‍ ടെസ്റ്റ് ക്രിക്കറ്റിനെ കൊല്ലും: ഭാജി’ (Batting pitches would kill Test cricket: Harbhajan)
Feedback Print Bookmark and Share
 
PRO
ബാറ്റിംഗ് പിച്ചുകള്‍ ടെസ്റ്റ് ക്രിക്കറ്റിനെ കൊല്ലുമെന്ന് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. അഹമ്മദാബാദ് ടെസ്റ്റ് പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.

ഇത്തരം പിച്ചുകള്‍ ബാറ്റ്സ്മാന് ഫ്രീ ടിക്കറ്റ് നല്‍കുകയാണ്. ഒരു വെല്ലുവിളിയും ബാറ്റ്സ്മാന്‍‌മാര്‍ക്ക് മുന്നില്‍ ഇത്തരം പിച്ചുകള്‍ ഉയര്‍ത്തുന്നില്ല. ഹര്‍ഭജന്‍ പറഞ്ഞു. ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റ്റില്‍ ഏഴ് സെഞ്ച്വറികളാണ് പിറന്നത്. ഇരുപത്തിയൊന്ന് വിക്കറ്റുകള്‍ മാത്രമാണ് അഞ്ച് ദിവസം മുഴുവന്‍ സമയം കളിച്ചിട്ടും വീണത്.

ഇന്ത്യയില്‍ നടന്ന അവസാന 12 ടെസ്റ്റുകളില്‍ ഏഴെണ്ണവും സമനിലയില്‍ കലാശിച്ചതായി ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും ആറ് ഡബിള്‍ സെഞ്ച്വറിയും 32 സെഞ്ച്വറികളുമാണ് പിറന്നതെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.

അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റ് നടന്നത്. മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. തുടക്കത്തില്‍ വേഗം വിക്കറ്റുകള്‍ വീണെങ്കിലും ക്രമേണ പിച്ച് ബാറ്റ്സ്മാന്‍‌മാരുടെ വിഹാരകേന്ദ്രമാകുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍