ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » കാണ്‍‌പൂരില്‍ സച്ചിനായി ‘സ്പെഷ്യല്‍ കിച്ചടി‘ ('Special Khichdi' awaits master blaster at Kanpur)
Feedback Print Bookmark and Share
 
PRO
റെക്കോഡുകളുടെ തലയെടുപ്പില്ലാതെ രണ്ടാം ടെസ്റ്റിനായി കാണ്‍പൂരിലെത്തുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറെ വരവേല്‍ക്കാന്‍ സ്പെഷ്യല്‍ കിച്ചടിയുമായി കാത്തിരിക്കുകയാണ് ടീമുകള്‍ക്ക് താമസമൊരിക്കിയിരിക്കുന്ന ഹോട്ടല്‍ അധികൃതര്‍‍. പരിചയസമ്പന്നരായ മുതിര്‍ന്ന പാചകക്കാരുടെ പ്രത്യേക മേല്‍നോട്ടത്തിലാണ് സച്ചിനായി ഇന്ത്യയുടെ പാരമ്പര്യ വിഭവങ്ങളിലൊന്നായ കിച്ചടി ഒരുക്കുന്നത്.

ചൊവ്വാഴ്ച ആരംഭിക്കുന്ന പരമ്പരയ്ക്കായി ഞായറാ‍ഴ്ച താരങ്ങള്‍ ഹോട്ടലിലെത്തും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുപത് വര്‍ഷം തികച്ച സച്ചിനായി ഹോട്ടല്‍ അധികൃതര്‍ സ്പെഷ്യല്‍ കേക്കും തയ്യാറാക്കുന്നുണ്ട്.

പ്രത്യേക അരിയും തുവരയും പച്ചക്കറിയും ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവമാണ് കിച്ചടി. ചേരുവകളുടെ ഗുണം കൊണ്ടുതന്നെ ആരോഗ്യകരമായ ഒരു ഭക്ഷണ വിഭവമായിട്ടാണ് ഇതിനെ കരുതിപ്പോരുന്നത്. സച്ചിനുള്ള പ്രത്യേക വിഭവമായി കിച്ചടി തെരഞ്ഞെടുത്തതും ഇതുകൊണ്ടുതന്നെയാണെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. പ്രത്യേക പാചകക്കുറിപ്പ് ആധാരമാക്കിയാണ് ‘സച്ചിന്‍ സ്പെഷ്യല്‍‘ തയ്യാറാക്കുക.

താരങ്ങളുടെ ഭക്ഷണത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ബിസിസിഐ ഹോട്ടല്‍ അധികൃതര്‍ക്ക് കൈമാറിക്കഴിഞ്ഞു. മറ്റ് ടീമംഗങ്ങള്‍ക്കായി നിരവധി പുതിയ വിഭവങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍