ജെയ്ന്‍ അന്താരാഷ്ട്ര ട്രേഡ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ ജെപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റില്‍ എട്ട് ടീമുകള്‍ പങ്കെടുക്കും. അടുത്ത മാസം ആദ്യവാരമാണ് ടൂര്‍ണ്ണമെന്‍റ് തുടങ്ങുക.
മുംബൈയില്‍ നിന്ന് രണ്ട് ടീമുകളും ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് അഹമ്മദാബാദ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഓരോ ടീമുകളുമാണ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുക.
ടൂര്‍ണ്ണമെന്‍റിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും നടക്കുന്ന ടൂര്‍ണ്ണമെന്‍റായി മാറ്റാനാണ് നീക്കം.