ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » അക്തറിന്‍റെ തിരിച്ചുവരവ്: വഴിയില്ലെന്ന് ഇജാസ് ബട്ട് (Shoaib's comeback were remote: Butt)
Feedback Print Bookmark and Share
 
PRO
പാകിസ്ഥാന്‍ ഫാസ്റ്റ് ബൌളര്‍ ഷോയിബ് അക്തറുടെ ടീമിലേക്കുള്ള മടങ്ങിവരവ് എളുപ്പമല്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ട്. ഇംഗ്ലണ്ട് സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോടാണ് ബട്ട് ഇക്കാര്യം പറഞ്ഞത്. അക്തര്‍ വീണ്ടും ടീമിലെത്താനുള്ള സാധ്യത വിരളമാണെന്നും ബട്ട് കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ഇംഗ്ലണ്ടില്‍ കാല്‍‌മുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ അക്തര്‍ ശരീരത്തില്‍ നിന്ന് കൊഴുപ്പ് എടുത്തുകളഞ്ഞ് ഭാരം കുറയ്ക്കുകയും ചെയ്തിരുന്നു. മുപ്പത്തിനാലുകാരനായ അക്തറിനെ ഏതാനും മാസം മുമ്പ് ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും നിരന്തരം വേട്ടയാടിയ ഫിറ്റ്നസ് പ്രശ്നങ്ങളാല്‍ വീണ്ടും ഒഴിവാക്കുകയായിരുന്നു.

മൂന്നോ നാലോ മാസത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ഷോയിബിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെ അഭിപ്രായം. 2011 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനാണ് ഷോയിബിന്‍റെ ശ്രമം. എന്നാല്‍ ഇജാസ് ബട്ടിന്‍റെ പ്രസ്താവന ഷോയിബിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി.

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫിറ്റ്നെസ് വീണ്ടെടുത്തതായി സെലക്ടര്‍മാരെ ബോധ്യപ്പെടുത്തിയാല്‍ ടീമിലേക്കുള്ള വാതില്‍ വീണ്ടും തുറക്കപ്പെടുമെന്നാണ് ഷോയിബിന്‍റെ കണക്കുകൂട്ടല്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍