ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് വിമത ലീഗായ ഐസിഎല്ലിന്‍റെ വക്കീല്‍ നോട്ടീസ്. ഐസിഎല്‍ കളിക്കാരെ അന്യായമായി വിലക്കിയതിനെ ചോദ്യം ചെയ്താണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഐസിസിക്കും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനും നോട്ടീസ് അയച്ചിട്ടുണ്ട്.
കളിക്കാരെ വിലക്കിയ നടപടി നിയമലംഘനമാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു. ഐസിഎല്ലില്‍ ചേരുന്നതില്‍ നിന്ന് കളിക്കാരെ ബിസിസിഐ ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണെന്നും നോട്ടീസില്‍ ആരോപിക്കുന്നുണ്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള നിയമസഹായ സ്ഥാപനം വഴിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കൌണ്ടി കളികളില്‍ നിന്നും ഐസിഎല്‍ താരങ്ങളെ വിലക്കിയതിനെ ചോദ്യം ചെയ്താണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് നോട്ടീസയച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തിന്‍റെ ലംഘനമാണിതെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ഡിസംബര്‍ ഏഴിനകം മറുപടി അറിയിക്കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഐസിഎല്ലിന് ഏര്‍പ്പെടുത്തിയ ബഹിഷ്കരണം പിന്‍വലിക്കണമെന്നും ഈ കാലത്ത് നേരിട്ട നഷ്ടം നികത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.