ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » രഞ്ജി: കേരളം 194 റണ്‍സിന് തോറ്റു (Jammu & Kashmir won by 194 runs against Kerala)
Feedback Print Bookmark and Share
 
PRO
രഞ്ജി ട്രോഫി പ്ലേറ്റ് ലീഗ് മത്സരത്തില്‍ കേരളം ജമ്മു-കശ്മീ‍രിനോട് 194 റണ്‍സിന് തോറ്റു. 276 റണ്‍സിന്‍റെ വിജയല‌ക്‍ഷ്യവുമായി രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ കേരളം 81 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

അഞ്ച് വിക്കറ്റുകള്‍ കൊയ്ത അബിദ് നബിയും 3 വിക്കറ്റുകള്‍ വീഴ്ത്തിയ രമന്‍ ദത്തയുമാണ് രണ്ടാമിന്നിംഗ്സില്‍ കേരളത്തിനെ കടപുഴക്കിയത്.

34 റണ്‍സ് എടുത്ത റെയ്ഫി വിന്‍‌സെന്‍റ് ഗോമസ് ആണ് കേരളത്തിന്‍റെ രണ്ടാമിന്നിംഗ്സിലെ ടോപ് സ്കോറര്‍. ഓപ്പണര്‍മാരായ സാംബശിവ ശര്‍മ്മയും (3)റോബര്‍ട്ട് ഫെര്‍ണാണ്ടസും(2) ആദ്യം തന്നെ പുറത്തായി. തുടര്‍ന്നിറങ്ങിയ സച്ചിന്‍ ബേബി 14 റണ്‍സ് എടുത്തു.

പിന്നാലെ എത്തിയ ശ്രീകുമാര്‍ നായരും ജഗദീഷും സം‌പൂജ്യരായി മടങ്ങി. ഇതോടെ കേരളം പരാജയം മണത്തുതുടങ്ങി. 81 എന്ന മാന്യമായ സ്കോറിലെത്തിയത് വിന്‍സെന്‍റ് ഗോമസിന്‍റെ പ്രകടനത്തിലൂടെയാണ്. 14 റണ്‍സ് എടുത്ത സച്ചിന്‍ ബേബിയാണ് രണ്ടാമത്തെ ടോപ് സ്കോറര്‍. കേരളത്തിന്‍റെ സോണി ചെറുവത്തൂര്‍ രണ്ടിന്നിംഗ്സുകളിലായി പത്ത് വിക്കറ്റുകള്‍ നേടി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍