ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഇന്ത്യ പൊരുതുന്നു: മാനം രക്ഷിക്കാന്‍ (India 190/2 in second innings against Sri Lanka)
Feedback Print Bookmark and Share
 
PRO
അഹമ്മദാബാ‍ദ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ മാനം രക്ഷിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് ഇന്ത്യ. ലങ്ക ഉയര്‍ത്തിയ ഒന്നാമിന്നിംഗ്സ് ലീഡായ 334 റണ്‍സ് പിന്തുടര്‍ന്ന് രണ്ടാമിന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുത്തിട്ടുണ്ട്.

74 റണ്‍സ് എടുത്ത് ഗൌതം ഗംഭീറും 12 റണ്‍സുമായി അമിത് മിശ്രയുമാണ് ക്രീസില്‍. വീരേന്ദര്‍ സെവാഗും (51) രാഹുല്‍ ദ്രാവിഡുമാണ് (38) മടങ്ങിയത്. 81 ല്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും കരുതലോടെയായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ്. സ്കോര്‍ 169 ല്‍ എത്തിയപ്പോഴായിരുന്നു ദ്രാവിഡ് മടങ്ങിയത്.

രാത്രി കാവല്‍ക്കാരന്‍റെ റോളില്‍ അമിത് മിശ്രയായിരുന്നു നാലാമനായി ബാറ്റിംഗിനെത്തിയത്. നീളന്‍ ഇന്നിംഗ്സിന്‍റെ സൂചന നല്‍കിയാണ് ഗംഭീര്‍ ആദ്യം മുതല്‍ ക്രീസില്‍ നിന്നത്. നേരത്തെ 7 വിക്കറ്റിന് 760 റണ്‍സ് എന്ന നിലയിലാണ് ലങ്ക ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്.

ഇരട്ട സെഞ്ച്വറിയുമായി ക്രീസില്‍ നിന്ന മഹേല ജയവര്‍ധനെയും സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ പ്രസന്ന ജയവര്‍ദ്ധനെയുമാണ് ലങ്കന്‍ ലീഡ് ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 351 റണ്‍സാണ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ആറാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

275 റണ്‍സ് എടുത്ത മഹേല ജയവര്‍ദ്ധനെ ടെസ്റ്റ് ക്രിക്കറ്റില്‍ 9,000 റണ്‍സ് തികയ്ക്കുകയും ചെയ്തു. മഹേലയെ ബൌള്‍ഡാക്കി അമിത് മിശ്രയാണ് ജയവര്‍ദ്ധനെ സഖ്യത്തെ വേര്‍പിരിച്ചത്. പ്രസന്ന ജയവര്‍ദ്ധനെ പുറത്താകാതെ 154 റണ്‍സ് എടുത്തു. ഇന്ത്യയ്ക്കുവേണ്ടി ഇഷാന്ത് ശര്‍മ, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ രണ്ട് വീതവും അമിത് മിശ്ര ഒന്നും വിക്കറ്റ് വീഴ്ത്തി. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 426 റണ്‍സാണ് നേടിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍