ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ലങ്കയ്ക്ക് 334 റണ്‍സിന്‍റെ ഒന്നാമിന്നിംഗ്സ് ലീഡ് (Sri Lanka declare with lead of 334)
Feedback Print Bookmark and Share
 
PRO
അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 334 റണ്‍സിന്‍റെ ഒന്നാമിന്നിംഗ്സ് ലീഡ്. 7 വിക്കറ്റിന് 760 റണ്‍സ് എന്ന നിലയില്‍ അവര്‍ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഇരട്ട സെഞ്ച്വറിയുമായി ക്രീസില്‍ തുടര്‍ന്ന മഹേല ജയവര്‍ധനെയും 87 റണ്‍സുമായി ഇന്ന് ബാറ്റിംഗിനിറങ്ങി സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ പ്രസന്ന ജയവര്‍ദ്ധനെയുമാണ് ലങ്കന്‍ ലീഡ് ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 351 റണ്‍സാണ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ആറാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

275 റണ്‍സ് എടുത്ത മഹേല ജയവര്‍ദ്ധനെ ടെസ്റ്റ് ക്രിക്കറ്റില്‍ 9,000 റണ്‍സ് തികയ്ക്കുകയും ചെയ്തു. മഹേലയെ ബൌള്‍ഡാക്കി അമിത് മിശ്രയാണ് ജയവര്‍ദ്ധനെ സഖ്യത്തെ വേര്‍പിരിച്ചത്. പ്രസന്ന ജയവര്‍ദ്ധനെ പുറത്താകാതെ 154 റണ്‍സ് എടുത്തു. രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ നാല്‍‌പത് റണ്‍സ് മറികടന്നിട്ടുണ്ട്.

ഇന്ത്യയ്ക്കുവേണ്ടി ഇഷാന്ത് ശര്‍മ, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ രണ്ട് വീതവും അമിത് മിശ്ര ഒന്നും വിക്കറ്റ് വീഴ്ത്തി. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 426 റണ്‍സാണ് നേടിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍