ബ്രിസ്ബെയ്ന്‍, വ്യാഴം, 19 നവംബര്‍ 2009( 13:28 IST )
PRO
ഫിറ്റ്നെസ് വീണ്ടെടുത്ത ഓസീസ് വൈസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റില്‍ ഇറങ്ങും. പന്ത്രണ്ടംഗ ടീമില്‍ ക്ലാര്‍ക്കിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 26 മുതല്‍ ബ്രിസ്ബെയ്നിലാണ് ടെസ്റ്റ് നടക്കുക.
ഇന്ത്യയിലെ ഓസീസിന്‍റെ പര്യടനത്തിന് മുമ്പാണ് ക്ലാര്‍ക്കിന് പരുക്കേറ്റിരുന്നത്. ആഷസ് പരമ്പരയ്ക്ക് ഇറങ്ങിയ സ്ക്വാഡില്‍ കാര്യമായ മാറ്റം വരുത്താതെയാണ് ഓസീസ് വിന്‍ഡീസിനെതിരെ ഇറങ്ങുന്നത്.
സ്റ്റുവര്‍ട്ട് ക്ലാര്‍ക്കിന് പകരം ബൊല്ലിംഗര്‍ ടീമില്‍ ഇടം പിടിച്ചത് മാത്രമാണ് മാറ്റം. ആഷസിനിടെ വിരലിന് പരുക്കേറ്റ ബ്രാഡ് ഹഡിനും സ്ക്വാഡില്‍ മടങ്ങിയെത്തിയിട്ടുണ്ട്. എന്നാല്‍ തോളിലെ പരുക്ക് മൂലം വിശ്രമിക്കുന്ന ബ്രെറ്റ് ലീയെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.