ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ജയവര്‍ദ്ധനെയ്ക്ക് ഇരട്ടസെഞ്ച്വറി: ലങ്കയ്ക്ക് ലീഡ് (Jayawardene double century flattens India)
Feedback Print Bookmark and Share
 
PRO
അഹമ്മദാബാദ് ടെസ്റ്റില്‍ മഹേല ജയവര്‍ദ്ധനെയുടെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ ലങ്ക ഒന്നാമിന്നിംഗ്സില്‍ മികച്ച ലീഡിലേക്ക്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റുകള്‍ അവശേഷിക്കെ ലങ്ക 165 റണ്‍സിന്‍റെ ലീഡ് നേടിയിട്ടുണ്ട്. അഞ്ച് വിക്കറ്റിന് 591 റണ്‍സാണ് ലങ്കയുടെ സ്കോര്‍. ടെസ്റ്റില്‍ ഇന്ത്യയില്‍ ലങ്ക നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാ‍ണിത്.

ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയില്‍ ലങ്കന്‍ ടീം ലീഡ് കെട്ടിപ്പടുക്കുന്നതും ഇതാദ്യമാണ്. ഇതിന് മുമ്പ് ആദ്യ ഇന്നിംഗ്സിലെ ലങ്കന്‍ സ്കോര്‍ 450 ന് മുകളില്‍ പോയിട്ടില്ല. ജയവര്‍ദ്ധനെയുടെ ആറാം ഇരട്ട സെഞ്ച്വറിയാണിത്. 339 പന്തില്‍ നിന്ന് 17 ഫോറുകളും ഒരു സിക്സറും അടക്കം പുറത്താകാതെ 204 റണ്‍സായിരുന്നു മൂന്നാം ദിനം മഹേലയുടെ വ്യക്തിഗത സ്കോര്‍.

ജയവര്‍ദ്ധനെയ്ക്കൊപ്പം 45 റണ്‍സുമായി മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ സമരവീരയെ അധികം വെല്ലുവിളി ഉയര്‍ത്തുന്നതിന് മുമ്പ് പുറത്താക്കാന്‍ ഇന്ത്യയ്ക്കായിരുന്നു. വ്യക്തിഗത സ്കോര്‍ എഴുപതിലെത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയാണ് സമരവീരയെ മടക്കിയത്. ഇഷാന്തിന്‍റെ പന്തില്‍ യുവരാജ് സമരവീരയെ പിടികൂടുകയായിരുന്നു. ഏറെ താമസിയാതെ പതിനേഴ് റണ്‍സെടുത്ത മാത്യൂസിനെയും ഇന്ത്യ പുറത്താക്കി.

85 റണ്‍സായിരുന്നു അപ്പോള്‍ ജയവര്‍ദ്ധനയുടെ സമ്പാദ്യം. എന്നാല്‍ ക്രീസിലെത്തിയ പ്രസന്ന ജയവര്‍ദ്ധനെയെ കുട്ടുപിടിച്ച് മഹേല വീണ്ടും ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് മേല്‍ പൂര്‍ണ്ണ ആധിപത്യം നേടി. തുടര്‍ന്ന് കരിയറിലെ ഇരുപത്തിയേഴാം ടെസ്റ്റ് സെഞ്ച്വറി നേടിയ ജയവര്‍ദ്ധനെ ക്രമേണ ഇരട്ട സെഞ്ച്വറിയിലേക്ക് നേട്ടം എത്തിക്കുകയായിരുന്നു. നേരത്തെ തിലകരത്ന ദില്‍‌ഷനും ലങ്കയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയിരുന്നു. 112 റണ്‍സായിരുന്നു ദില്‍‌ഷന്‍ നേടിയത്. 426 റണ്‍സാണ് ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോര്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍