ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്‍ കൌണ്ടി ക്ലബ്ബായ വോര്‍സെസ്റ്റര്‍ഷേറിന് വേണ്ടി കളിക്കും. 2010 സീസണിലേക്കാണ് കരാര്‍. കൌണ്ടിയില്‍ കളിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ ബംഗ്ലാദേശ് താരമാണ് ഷക്കീബ്.
ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഷക്കീബ് വോര്‍സെസ്റ്റര്‍ഷേര്‍ ക്യാമ്പിലെത്തും. കൌണ്ടിയിലേക്കുള്ള പ്രവേശനം ഏറെ സന്തോഷം തരുന്നുണ്ടെന്ന് ഷക്കീബ് പറഞ്ഞു. കൌണ്ടിയിലെത്തപ്പെടുന്ന ആദ്യ ബംഗ്ലാദേശ് താരമായതില്‍ അഭിമാനമുണ്ടെന്നും ഷക്കീബ് പറഞ്ഞു.
ചെറുപ്പം മുതല്‍ കൌണ്ടിയിലെ കളികള്‍ കാണാറുണ്ടായിരുന്നു. ഒരു വിദേശതാരമായി ഇംഗ്ലണ്ടിലെത്തുക എന്നതുതന്നെ വലിയ കാര്യമാണ് ഷക്കീബ് കൂട്ടിച്ചേര്‍ത്തു. തന്‍റെ കരിയറിന് ഇത് ഏറെ ഗുണം ചെയ്യുമെന്നും ഷക്കീബ് പറഞ്ഞു.
ഓള്‍ റൌണ്ടറായ ഷക്കീബിന്‍റെ നേതൃത്വത്തിലാണ് ബംഗ്ലാദേശ് ഏതാനും മാസം മുമ്പ് വെസ്റ്റിന്‍ഡീസിനെ തോല്‍പിച്ച് വിദേശമണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. ടീമിന്‍റെ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസ പരുക്ക് മൂലം പിന്‍മാറിയതിനെ തുടര്‍ന്നായിരുന്നു ഷക്കീബിനെ താല്‍ക്കാലിക ക്യാപ്റ്റന്‍ ആക്കിയത്.