ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » വെറ്റോറി ടെസ്റ്റിന് ഇറങ്ങും (NZ skipper Vettori fit for first Pakistan Test)
Feedback Print Bookmark and Share
 
PRO
പാകിസ്ഥാനെതിരെ അടുത്ത ആഴ്ച ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ഡാനിയേല്‍ വെറ്റോറി കളിക്കും. പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിനിടെ പരുക്കേറ്റതിനെ തുടര്‍ന്നാണ് വെറ്റോറിക്ക് ടെസ്റ്റില്‍ കളിക്കാനാകുമോ എന്ന ആശങ്ക പരന്നത്.

പരുക്കിനെ തുടര്‍ന്ന് ട്വന്‍റി-20 മത്സരത്തില്‍ നിന്ന് വെറ്റോറി ഒഴിവാകുകയും ചെയ്തിരുന്നു. തോളിനായിരുന്നു പരുക്കേറ്റിരുന്നത്. എന്നാല്‍ സ്കാനിംഗില്‍ കുഴപ്പമില്ലെന്ന് ബോധ്യപ്പെട്ടെന്നും വെറ്റോറി ടെസ്റ്റിന് ഉണ്ടാകുമെന്നും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

22 മുതലാണ് പാകിസ്ഥാനെതിരെ ന്യൂസിലാന്‍ഡ് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നത്. അതേസമയം ഫാസ്റ്റ് ബൌളര്‍ കൈല്‍ മില്‍‌സിന് ടെസ്റ്റ് പരമ്പരയില്‍ കളിക്കാനാകില്ലെന്ന് ഉറപ്പായി. പരുക്കേറ്റ മില്‍‌സിന് ശസ്ത്രക്രിയ വേണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍