അഹമ്മദാബാദ്, ഞായര്‍, 15 നവംബര്‍ 2009( 16:10 IST )
PRO
ഒരു പക്ഷെ ഇന്ത്യന്‍ പര്യടനം തന്‍റെ കരിയറിലെ അവസാന വിദേശപര്യടനമായിരിക്കുമെന്ന് ലങ്കന്‍ താരവും സ്പിന്‍മാന്ത്രികനുമായ മുത്തയ്യ മുരളീധരന്‍. തിങ്കളാഴ്ച അഹമ്മദാബാദില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
അവസാന വിദേശപര്യടനമായതിനാല്‍ ഇന്ത്യയില്‍ വിജയിച്ച് മടങ്ങുകയാണ് തന്‍റെ ലക്‍ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു. ശ്രീലങ്ക ഇതുവരെ ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ല. ടീം ഇക്കുറി വിജയിക്കുകയാണെങ്കില്‍ ലങ്കന്‍ ക്രിക്കറ്റിന് അതൊരു വലിയ വിജയമായിരിക്കും മുരളീധരന്‍ പറഞ്ഞു.
ഒരു കെട്ടുറപ്പുള്ള ടീമായി ലങ്കന്‍ ക്രിക്കറ്റ് ടീം മാറിക്കൊണ്ടിരിക്കുകയാണെന്ന് മുത്തയ്യ മുരളീധരന്‍ പറഞ്ഞു. യുവനിരയും ഇതിന്‍റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. അജന്ത മെന്‍ഡിസിനെ പോലെയുള്ള ബൌളര്‍മാരുടെ സാന്നിധ്യം ലങ്കന്‍ ക്രിക്കറ്റിന് ഏറെ ഗുണകരമാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.