ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » സച്ചിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിന് 20 (Sachin completes 20 yrs of international cricket)
Feedback Print Bookmark and Share
 
PRO
PRO
റിക്കോര്‍ഡുകളുടെ ഉറ്റതോഴന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്തിയിട്ട് ഇന്ന് 20 വര്‍ഷം തികയുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം തികയ്ക്കുന്ന പതിനാറാമത്തെ കളിക്കാരനാണ് സച്ചിന്‍

1989 നവംബര്‍ 17 ന് കറാച്ചിയില്‍ ടെസ്റ്റ് മത്സരത്തിലൂടെയാണ് സച്ചിന്‍ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ആദ്യ മത്സരത്തില്‍ പാക് നിരയിലെ അരങ്ങേറ്റക്കാരനായ വഖാര്‍ യൂനിസ് സച്ചിനെ ബൌള്‍ഡാക്കുകയായിരുന്നു. ആ മത്സരത്തില്‍ സച്ചിന്റെ സമ്പാദ്യം വെറും 15 റണ്‍സ് ആയിരുന്നു. പിന്നീട്, ഫെസല്‍ബാദില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സച്ചിന്‍ തന്റെ ആദ്യ അര്‍ദ്ധ സെഞ്ച്വറി തികച്ചു.

1990 ല്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിലാണ് സച്ചിന്‍ തന്റെ ആദ്യ സെഞ്ച്വറി നേടിയത്. ഇപ്പോള്‍, 159 ടെസ്റ്റുകളില്‍ നിന്നായി 12773 റണ്‍സാണ് സച്ചിന്‍റെ സമ്പാദ്യം. 42 സെഞ്ച്വറികളും 53 അര്‍ധ സെഞ്ച്വറികളും ടെസ്റ്റില്‍ നിന്ന് സച്ചിന്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

സച്ചിന്റെ കന്നി അന്താരാഷ്ട്ര ഏകദിനവും പാകിസ്ഥാനെതിരെയായിരുന്നു. 1989 ഡിസംബര്‍ 18 ന് നടന്ന ആദ്യ ഏകദിനത്തിലും സച്ചിനെ വീഴ്ത്തിയത് വഖാര്‍ യൂനിസായിരുന്നു. അന്ന് റണ്‍ ഒന്നും എടുക്കാതെ പവലിയനിലേക്ക് മടങ്ങിയ സച്ചിന്‍ ഇന്ന് 17000 റണ്‍സ് തികച്ച ഏക ബാറ്റ്സ്മാനാണ്. തന്റെ 435 ആം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 81 പന്തുകളില്‍ നിന്ന് നേടിയ സെഞ്ച്വറിയിലൂടെയാണ് സച്ചിന്‍ റണ്‍ കൊടുമുടിയുടെ നെറുകയിലേറിയത്. ആ സമയം സച്ചിന്റെ ബാറ്റില്‍ നിന്ന് അന്താരാഷ്ട്ര ഏകദിനത്തിലെ 45 ആം സെഞ്ച്വറിയാണ് പിറന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍