ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » റൈഡേഴ്സിന് തിരിച്ചുവരാന്‍ കഴിയും: വാട്മോര്‍ (KKR have all the ingredients to do well: Whatmore)
Feedback Print Bookmark and Share
 
PRO
ട്വന്‍റി-20 യില്‍ മികച്ച പ്രകടനം നടത്താനുള്ള വിഭവശേഷി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുണ്ടെന്ന് കോച്ച് ഡേവ് വാട്മോര്‍. റൈഡേഴ്സിന്‍റെ പരിശീലകനാ‍യി ചുമതലയേറ്റ ശേഷം നടത്തിയ ആദ്യവാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വാട്മോര്‍.

പോയിന്‍റ് പട്ടികയില്‍ ഒടുവിലിരിക്കേണ്ട ടീമല്ല നൈറ്റ് റൈഡേഴ്സ്. ചില കാര്യങ്ങളുടെ സംയോജനമാണ് പ്രധാനം. മികച്ച ടീമായി കൊല്‍ക്കത്തയെ മാറ്റാന്‍ ശേഷിയുള്ള ഒരു സംഘം കളിക്കാര്‍ ടീമിലുണ്ട്. വാട്മോര്‍ പറഞ്ഞു.

വലിയ പ്രതിഫലനങ്ങളുണ്ടാക്കാന്‍ കഴിവുള്ള താരങ്ങള്‍ ടീമിലുണ്ടെന്നതില്‍ സംശയമില്ല. ആത്മവിശ്വാസമാണ് പ്രധാന കാര്യം. പരിശീ‍ലകന്‍ എപ്പോഴും ഓരോരുത്തരെയും വളര്‍ത്തിയെടുക്കുക എന്നതാണ് പരിശീ‍ലകന്‍റെ പ്രധാന ജോലി. ഓരോ സംഘത്തില്‍ നിന്ന് മറ്റൊരു സംഘത്തിലേക്ക് ഇത് മാറിക്കൊണ്ടിരിക്കും. എല്ലാവരുടെയും അതിര്‍ത്തികള്‍ തിരിച്ചറിയാന്‍ ഇത് സഹായിക്കും വാട്മോര്‍ പറഞ്ഞു.

കഴിഞ്ഞ ഐപി‌എല്ലില്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. തുടര്‍ന്ന് ടീ‍മിന്‍റെ പരിശീ‍ലകനായിരൂന്ന ജോണ്‍ ബുക്കാനനെ അവര്‍ പുറത്താക്കുകയായിരുന്നു അടുത്തിടെയാണ് വാട്മോര്‍ പരിശീലകനായി ചുമതലയേറ്റത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍