ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഇനി ക്യാപ്റ്റനാവാനില്ല: യൂനിസ് (Little chance of me accepting captaincy again: Younis)
Feedback Print Bookmark and Share
 
PRO
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ നായക സ്ഥാനത്തേക്ക് ഇനിയില്ലെന്ന് യൂനിസ് ഖാന്‍. പാക് ക്രിക്കറ്റ് ബോര്‍ഡ് ഒരിക്കല്‍ കൂടി നായക പദവി വെച്ചു നീട്ടിയാല്‍ അതു സ്വീകരിക്കാനുള്ള സാധ്യത വിരളമാണെന്നും യൂനിസ് പറഞ്ഞു. ടീമിലേക്ക് തിരിച്ചെത്തിയാല്‍ പോലും ക്യാപ്റ്റനാവാന്‍ താനില്ലെന്നും ഡോണ്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ യൂനിസ് വ്യക്തമാക്കി.

ടീമിലെ ഒരു വിഭാഗം കളിക്കാരുമായി തനിക്ക് പ്രശ്നങ്ങളുണ്ടെന്ന് യൂനിസ് സമ്മതിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ പാക് നായകനായിരിക്കാന്‍ എനിക്ക് താല്‍‌പ്പര്യമില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ചിലകളിക്കാര്‍ മന:പൂര്‍വം മോശം പ്രകടനം നടത്തുകയായിരുന്നോ എനന്‍ ചോദ്യത്തിന് യൂനിസ് മറുപടി പറഞ്ഞില്ല.

സത്യം പുറത്തുവരണമെന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. പബ്ലിക് റിലേഷന്‍സില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. കളിയുടെ ഗുണനിലവാരത്തില്‍ മാത്രമാണ് ഞാന്‍ വിശ്വസിക്കുന്നത്. കളിക്കാരുമായി ആശയവിനിമയം നടത്തുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഞാന്‍ തന്നെ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുമ്പോള്‍ മറ്റുള്ളവരോട് റണ്‍സ് നേടണമെന്ന് എനിക്ക് പറയാനാവും.

ടീമിന് ഒരു ഭാ‍രമായി തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് രാജിവെച്ചത്. ക്രിക്കറ്റാണ് എന്‍റെ ജീവിതം. അതുകൊണ്ട് ആഭ്യന്തര ക്രിക്കറ്റിലൂടെ തിരിച്ചുവരും-യൂനിസ് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍