ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » രഞ്ജി: കാര്‍ത്തിക്കിന് വിലക്ക് (Dinesh Karthik receives one-match ban)
Feedback Print Bookmark and Share
 
PRO
രഞ്ജി ട്രോഫിടൂര്‍ണമെന്‍റില്‍ തമിഴ്നാട് ടീമിന്‍റെ നായകനായ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്കിന് ഒരു മത്സരത്തില്‍ കളിക്കുന്നതില്‍ വിലക്ക്. ഗുജറാത്തിനെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന്‍റെ പേരിലാണ് മാച്ച് റഫറി സഞ്ജയ് പാട്ടീല്‍ കാര്‍ത്തിന് മാച്ച് ഫീയുടെ 75 ശതമാനം പിഴയും ഒരു മത്സരത്തെ വിലക്കും വിധിച്ചത്.

പഞ്ചാബിനെതിരായ അടുത്ത മത്സരം കാര്‍ത്തിക്കിന് നഷ്ടമാവും. അനാവശ്യമായി അപ്പീല്‍ ചെയ്തതിനും അമ്പയറുമായി തര്‍ക്കിച്ചതിനുമാണ് പിഴ. ഗുജറാത്തിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ജയ് ദേശായി 68 റണ്‍സെടുത്ത് ബാറ്റ് ചെയ്യുന്നതിനിടെ ആര്‍ അശ്വിന്‍റെ പന്തില്‍ വിക്കറ്റിനു പിന്നില്‍ കാര്‍ത്തിക് ക്യാച്ചിനായി അപ്പീല്‍ ചെയ്യകയും അമ്പയറുമായി തര്‍ക്കിക്കുകയും ചെയ്തിരുന്നു.

സമനിലയിലായ മത്സരത്തില്‍ ദേശായി 108 റണ്‍സ് നേടുകയും ചെയ്തു. അതേ സമയം മൊഹാലിയില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ നിശ്ചിത സമയത്തിനകം ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിന് ഹൈദരാബാദ് നായകന്‍ വി വി എസ് ലക്‍ഷമണ് മാച്ച് ഫീസിന്‍റെ 20 ശതമാനം പിഴ ചുമത്തി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍