ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ടെസ്റ്റ് പരമ്പരകള്‍ക്ക് പ്രാമുഖ്യം നല്‍കണം: സച്ചിന്‍ (India should play more Tests - Tendulkar)
Feedback Print Bookmark and Share
 
PRO
കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ അന്താരാഷ്ട്ര കലണ്ടറില്‍ ഉള്‍പ്പെടുത്തണമെന്ന് സൂപ്പര്‍ താരം സച്ചിന്‍ ടെന്‍‌ഡുല്‍ക്കര്‍. ഈ വര്‍ഷം ഇന്ത്യ അഞ്ചു ടെസ്റ്റുകള്‍ മാത്രമേ കളിക്കുന്നുള്ളൂവെന്നതില്‍ തനിക്ക് നിരാശയുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പര കഴിഞ്ഞാല്‍ ജനുവരിയില്‍ ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര മാത്രമാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കുള്ളത്. 2010 അവസാനം വരെ ഇന്ത്യക്ക് ഒറ്റ ടെസ്റ്റ് പരമ്പര പോലുമില്ല. ഇതേക്കുറിച്ചായിരുന്നു സച്ചിന്‍റെ പരാമര്‍ശം.

ഒരു വര്‍ഷം അഞ്ചു ടെസ്റ്റുകള്‍ മാത്രമേ കളിക്കുന്നുള്ളു എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തയല്ലെന്ന് സച്ചിന്‍ പറഞ്ഞു. ഒരു ക്രികറ്ററുടെ വളര്‍ച്ചയ്ക്ക് ടെസ്റ്റ് ക്രിക്കറ്റ് ആവശ്യമാണ്. സ്വാഭാവികമായും ടീമിന്‍റെ വളര്‍ച്ചയ്ക്കും ടെസ്റ്റ് ആവശ്യമാണ്. ടെസ്റ്റ് ക്രിക്കറ്റിലാണ് ശരിയായ മത്സരം നടക്കുന്നത്. ടെസ്റ്റ് മത്സരങ്ങളുടെ ഓരോ ദിവസവും പുതിയ തന്ത്രങ്ങളും പുതിയ പരീക്ഷണങ്ങളുമെല്ലാം അവതരിപ്പിക്കപ്പെടും.

നിങ്ങള്‍ ഒരോ ദിവസവും ഓരോ സെഷനിലും കൂട്ടായി ആലോചിച്ച് തീരുമാനങ്ങളെടുക്കും. ഇതെല്ലാം ഒരു ക്രിക്കറ്ററുടെ വളര്‍ച്ചയേ സഹായിക്കുന്ന ഘടകങ്ങളാണ്. ഇത്തരം കാര്യങ്ങളൊക്കെ ചിന്തിക്കുമ്പോഴേക്കും ട്വന്‍റി-20 യോ ഏകദിന ക്രിക്കറ്റോ പൂര്‍ത്തിയായിരിക്കും എന്നതാണ് പ്രധാന വ്യത്യാസം.

2015 ലോകകപ്പിലും കളിക്കുമോ എന്ന ചോദ്യത്തിന് അത്രയും കാലം കരിയര്‍ ദീര്‍ഘിപ്പിക്കുക എന്നത് സന്തോഷകരമായ കാര്യമാണ്. എന്നാല്‍ ഇത്തരം ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കുക എന്നത് എന്‍റെ ശീലമല്ല. അടുത്ത് നടക്കുന്ന പരമ്പരയില്‍ മാത്രമാണ് ഇപ്പോള്‍ എന്‍റെ ശ്രദ്ധ എന്നായിരുന്നു സച്ചിന്‍റെ മറുപടി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍