ഓസ്ട്രേലിയയ്ക്കെതിരായ എകദിന പരമ്പരയിലെ ഭേദപ്പെട്ട പ്രകടനത്തെ തുടര്‍ന്ന് ഐ സി സി ഏകദിന കളിക്കാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ഹര്‍ഭജന്‍ സിംഗ് ആദ്യ പത്തില്‍ തിരിച്ചെത്തി. 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഹര്‍ഭജന്‍ എട്ടാം സ്ഥാനത്താണിപ്പോള്‍.
ന്യൂസിലന്‍ഡ് നായകന്‍ ഡാനിയേല്‍ വെറ്റോറിയാണ് ഒന്നാം സ്ഥാനത്ത്. ഹര്‍ഭജന്‍ മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബൌളര്‍. ടെസ്റ്റ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ് ഹര്‍ഭജന്‍. ദക്ഷിണാഫ്രിക്കയുടെ ഡെയ്‌ല്‍ സ്റ്റെയിനാണ് ഒന്നാം സ്ഥാനത്ത്.
അതേസമയം ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ യുവരാജ് സിംഗിനും, ഗൌതം ഗംഭീറിനും തിരിച്ചടി നേരിട്ടു. ഓസീസ്നെതിരായ പരമ്പരയ്ക്ക് മുന്‍പ് രണ്ടാം സ്ഥാനത്തായിരുന്ന യുവരാജ് പുതിയ റാങ്കിംഗില്‍ എട്ടാം സ്ഥാനത്താണ്.
ഗൌതം ഗംഭീര്‍ നാലു സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ശ്രീലങ്കന്‍ താരം സനത് ജയസൂര്യയ്ക്കൊപ്പം 19 ആം സ്ഥാനത്താണ്. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയക്കെതിരെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒമ്പതാം സ്ഥാനത്താണ്.