ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » പാക് ടീമില്‍ പ്രശ്നങ്ങളില്ലെന്ന്: ഇജാസ് ഭട്ട് (No rift in Pakistan team, insists Ejaz Butt)
Feedback Print Bookmark and Share
 
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ പ്രശ്നങ്ങളുണ്ടെന്ന മുന്‍ ക്യാപ്റ്റന്‍ യൂനിസ് ഖാന്‍റെ പ്രസ്താവന പാക് ക്രിക്കറ്റ് ബോര്‍ഡ് തള്ളി. ടീമിനകത്ത് ഒരുതരത്തിലുള്ള ആഭ്യന്തര പ്രശ്നങ്ങളുമില്ലെന്ന് പി സി ബി പ്രസിഡന്‍റ് ഇജാസ് ഭട്ട് പറഞ്ഞു. മുതിര്‍ന്ന താരങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് താന്‍ ടീമില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നതായി ബോര്‍ഡിനെ അറിയിച്ചതെന്നായിരുന്നു യൂനിസിന്‍റെ പ്രസ്താവന. എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് ഇന്ന് ഇജാസ് ഭട്ട് പ്രകടിപ്പിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വിശ്വസനീയമല്ല. ടീമിനകത്ത് പ്രശ്നങ്ങളുണ്ടെന്ന് പ്രചരിപ്പിക്കപ്പെടുകയാണ്. യൂനിസിന് വിശ്രമം ആവശ്യമായിരുന്നുവെന്നും അദ്ദേഹം അത് എടുക്കുകയും ചെയ്തു എന്നും ഭട്ട് ദുബായിയില്‍ പറഞ്ഞു. യൂനിസ് വിശ്രമം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പി സി ബി ചെയര്‍മാന്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ മുഹമ്മദ് യൂസഫിനോട് ആവശ്യപ്പെടുകയായിരുന്നു. അടുത്ത മാസം അവസാനം നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ യൂനിസ് തന്നെ ടീമിനെ നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂസിലാന്‍ഡ് പര്യടനം അവസാനിച്ച ശേഷം ബോര്‍ഡ് യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. യൂനിസ് എപ്പോള്‍ തിരിച്ചെത്തിയാലും ബോര്‍ഡ് അദ്ദേഹത്തെ ക്യാപ്റ്റനായി പരിഗണിക്കും. യൂനിസ് പിന്‍‌വാങ്ങിയ സാഹചര്യത്തില്‍ ടീമിനെ നയിക്കാന്‍ ഏറ്റവും കഴുവുള്ള കളിക്കാരന്‍ യൂസഫ് ആണെന്ന് അദ്ദേഹം പറഞ്ഞു. ടീമിലെ ഏറ്റവും മുതിര്‍ന്ന കളിക്കാരന്‍ എന്ന നിലയ്ക്ക് ഈ സമയത്ത് ടീമിനെ നയിക്കാന്‍ ഏറ്റവും യോഗ്യനാണ് യൂസഫ് എന്ന് ഭട്ട് അഭിപ്രായപ്പെട്ടു.

ടീമംഗങ്ങളുമായി പ്രശ്നമുണ്ടായിരുന്നു എന്ന യൂനിസ് ഖാന്‍റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് പി സി ബി വിശദീകരണവുമായി രംഗത്തെത്തിയത്. ഒരു ക്രിക്കറ്റ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് യൂനിസ് വിവാദ പരാമര്‍ശം നടത്തിയത്. ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം ടീമിലെ ഒമ്പതോളം താരങ്ങള്‍ യൂനിസിനെ മാറ്റണമെന്ന് പി സി ബി ചെയര്‍മാന്‍ ഇജാസ് ബട്ടിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്ന് യൂനിസ് നായകസ്ഥാനം രാജിവെച്ചിരുന്നെങ്കിലും പി സി ബി ഇത് തള്ളുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍