ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » സച്ചിന്‍ 10 വര്‍ഷം കൂടി കളിക്കണമെന്ന് ലതാ മങ്കേഷ്കര്‍ (Lata wants Tendulkar to continue for another decade)
Feedback Print Bookmark and Share
 
PRO
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ സച്ചിന്‍ ടെന്‍ഡുല്‍‌ക്കര്‍ 10 വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍. സച്ചിന്‍ ക്രിക്കറ്റിലെ ദൈവമാണെന്ന് വിശേഷിപ്പിച്ച ലത അടുത്ത ലോകകപ്പ് ഇന്ത്യക്ക് നേടിത്തരാന്‍ സച്ചിനാവുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

‘സച്ചിന്‍റെ വിരമിക്കല്‍ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ എപ്പോഴും അസ്വസ്ഥയാവാറുണ്ട്. സച്ചിനില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. ഒരു പത്തു വര്‍ഷം കൂടി കഴിഞ്ഞേ അദ്ദേഹം വിരമിക്കലിനെക്കുറിച്ച് ചിന്തിക്കാന്‍ പാടുള്ളൂ’. സച്ചിനാണോ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന ചോദ്യത്തിന് ബ്രാഡ്മാന്‍ വരെ ഇക്കാര്യം അംഗീകരിച്ചില്ലേ. പിന്നെയാണോ ഞാനെന്നായിരുന്നു ലതയുടെ മറുപടി. സച്ചിന് ഇതിലും വലിയൊരു അഭിനന്ദനം ലഭിക്കാനില്ലെന്നും ലത പറഞ്ഞു.

‘സച്ചിന്‍ തന്നെയാണ് ഇപ്പോഴും എപ്പോഴും നല്ല കളിക്കാരന്‍. ബൌളര്‍മാര്‍ക്ക് ഇപ്പോഴും സച്ചിനെ പേടിയാണ്. ഇന്ത്യയുടെ എല്ലാം മത്സരങ്ങളും ഞാന്‍ സസൂഷ്മം നിരീക്ഷിക്കാ‍റുണ്ട്. തോ‌ല്‍‌വിയും ജയവുമെല്ലാം കളിയുടെ ഭാഗമാണ്. അതില്‍ ദു:ഖിക്കേണ്ട കാര്യമില്ല. നമ്മള്‍ എപ്പൊഴും ജയിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാ‍ല്‍ തോല്‍‌വിയും നമ്മള്‍ അംഗീകരിക്കണം’.

സച്ചിന്‍ തന്നെ അമ്മയെന്ന് വിളിക്കാനുള്ള കാരണവും ലത വിശദമാക്കി. ‘സച്ചിന്‍റെയും എന്‍റെ പിതാവിന്‍റെയും ജന്‍‌മദിനങ്ങള്‍ ഏപ്രില്‍ 24നാണ്. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ജന്‍‌മദിനത്തിന്‍റെ തലേന്ന് അദ്ദേഹത്തെ കണ്ടു. അപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നെക്കുറിച്ച് സച്ചിനോട് ചോദിച്ചു. അമ്മയെക്കുറിച്ച് ഞാനെന്ത് പറയാനാണെന്നായിരുന്നു സച്ചിന്‍റെ മറുപടി. ഇതിനുശേഷമാണ് അദ്ദേഹമെന്നെ അമ്മയെന്ന് വിളിച്ച് തുടങ്ങിയത്.

ഗവസ്കറുടെയും ആരാധികയാണ് ഞാന്‍. 1987ല്‍ ഗവസ്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്തിനാണ് ഇപ്പൊള്‍ വിരമിച്ചതെന്ന്. അപ്പോള്‍ ഗവസ്കറുടെ മറുപടി. എന്‍റെ കാലം കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് സച്ചിനുണ്ടെന്നായിരുന്നു’-ലത പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍