ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഉടന്‍ വിരമിക്കില്ലെന്ന് പോണ്ടിംഗ് (No plans to retire: Ponting)
Feedback Print Bookmark and Share
 
PRO
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഉടനൊന്നും വിരമിക്കാന്‍ ഉദ്ദ്യേശിക്കുന്നില്ലെന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. പോണ്ടിംഗിന്‍റെ വിരമിക്കല്‍ ഓസീസ് ടീമില്‍ വലിയ വിടവ് സൃഷ്ടിക്കുമെന്ന ഓസീസ് ചീഫ് സെലക്ടര്‍ ആന്‍ഡ്ര്യു ഹില്‍ഡിച്ചിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പോണ്ടിംഗ്.

അന്താ‍രാഷ്ട്ര ക്രിക്കറ്റി എനിക്ക് ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി ബാക്കിയുണ്ടെന്നാണ് കരുതുന്നത്. ഓസീസ് സംസ്കാരമനുസരിച്ച് വിരമിക്കുന്നതിനു മുന്‍പ് ടീമിലെ യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതിലും അവര്‍ക്ക് പരമാവധി പരിചയസമ്പത്ത് നല്‍കാനുമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്.

വെസ്റ്റിന്‍ഡീസ്നെതിര നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലാണ് ഇപ്പോള്‍ എന്‍റെ ശ്രദ്ധ. ടെസ്റ്റ് റാങ്കിംഗില്‍ നാ‍ലാം സ്ഥാനത്താണ് ഞങ്ങളിപ്പോള്‍. ഇതിനേക്കാള്‍ ഉയര്‍ന്ന സ്ഥാനം ഞങ്ങള്‍ അര്‍ഹിക്കുന്നു എനിക്കറിയാം. അത് തെളിയിക്കാനായിരിക്കും വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഞങ്ങളുടെ ശ്രമം-പോണ്ടിംഗ് പറഞ്ഞു.

സിഡിലും, ബ്രെറ്റ് ലീയും മൈക്കല്‍ ക്ലാ‍ര്‍ക്കും ഹാഡിനും പരുക്കില്‍ നിന്ന് മുക്തരായി തിരിച്ചെത്തുന്നതോട് ഓസിസ് ശക്തി ഇരട്ടിയാകും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ റാങ്കിംഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തുമെന്നും പോണ്ടിംഗ് വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍