പ്രധാന താള്‍ » കായികം » ക്രിക്കറ്റ് » ക്രിക്കറ്റ് വാര്‍ത്ത » സച്ചിന്‍റെ കളി കാണാന്‍ പണിമുടക്കി: ബിഗ് ബി (I have delayed my shoots many times to watch Sachin bat: Amitabh BachchanI have delayed my shoots many times to watch Sachin bat: Amitabh Bachchan)
ഗ്രൌണ്ടില്‍ സച്ചിന്‍ നിറഞ്ഞാടുമ്പോള്‍ പലപ്പോഴും ഷൂട്ടിംഗ് പോലും നിര്‍ത്തിവെച്ച് ആ കളി കാണാന്‍ താന്‍ ഇരിക്കാറുണ്ടെന്ന് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍. സച്ചിന്‍റെ ഏറ്റവും മികച്ച ഇന്നിംഗ്സേതെന്ന ചോദ്യത്തിന് സച്ചിന്‍റെ എല്ലാം ഇന്നിംഗ്സുകളും മികച്ചവയാണെന്നായിരുന്നു ബിഗ് ബിയുടെ മറുപടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ സച്ചിനെക്കുറിച്ച് ബിഗ് ബി ഒരു സ്വകാര്യ വാര്‍ത്താ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വാചാലനായി.
സച്ചിനെ എന്നാണ് ആദ്യമായി കണ്ടതെന്ന് എനിക്കോര്‍മയില്ല. അതെന്നായാലും അന്ന് മുതല്‍ ഇന്നു വരെ സച്ചിന്‍ എന്‍റെ ഹൃദയത്തിലുണ്ട്. ഹൈദരാബാദില്‍ സച്ചിന്‍ നേടിയ 175 റണ്‍സ് അദ്ദേഹത്തിനിപ്പോഴും ചെറുപ്പമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
സച്ചിനെന്ന വ്യക്‌തിയുടെ വിനയപൂര്‍വമുള്ള പെരുമാറ്റമാണ് ക്രിക്കറ്റ് മാറ്റി നിര്‍ത്തിയാല്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുളളത്. അമീര്‍ഖാന്‍ ഒരിക്കല്‍ പറഞ്ഞു. ഏറ്റവും മികച്ചവര്‍ എന്ന് അവകാശപ്പെടാന്‍ ആര്‍ക്കെങ്കിലും അവുമെങ്കില്‍ അത് ലതാ മങ്കേഷ്‌കര്‍ക്കും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും മാത്രമാണ്. എന്നാല്‍ അവര്‍ ഒരിക്കലും ഇത് പറഞ്ഞിട്ടില്ല.
ഈ പരാമര്‍ശത്തെ രണ്ട് രീതിയിലാണ് ഞാന്‍ കാണുന്നത്. തങ്ങളാണെന്ന് മികച്ചവരെന്ന് കരുതുന്ന ചിലര്‍ അത് പറഞ്ഞ് നടക്കുന്നു. കാരണം മറ്റുള്ളവര്‍ അത് പറയുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ പറയുമ്പോഴും തങ്ങളാണ് മികച്ചവരെന്ന് ചിലര്‍ പറയുന്നില്ല. കാരണം മറ്റുളളവര്‍ പറയുന്നുണ്ടല്ലോ. ഇനിയും മെച്ചപ്പെടാനുണ്ടെന്ന് അവര്‍ എപ്പോഴും ചിന്തുക്കുന്നതു കൊണ്ടാണ് തങ്ങള്‍ തന്നെയാണ് കേമന്‍മാരെന്ന് അവര്‍ പറയാത്തതെന്നും ബിഗ് ബി പറഞ്ഞു.