ട്വന്‍റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുളള തീരുമാനം പാക് ക്രിക്കറ്റ് നായകന്‍ യൂനിസ് ഖാന്‍ പുനരാലോചിക്കില്ലെന്ന് സൂചന. ഇതിനായി പാക് ക്രിക്കറ്റ് ബോര്‍ഡ് യൂനിസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ട് പറഞ്ഞു.
ട്വന്‍റി-20യില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് യൂനിസ് പറഞ്ഞതായി നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ട്വന്‍റി-20 നായകനായ അഫ്രീദിയും യൂനിസിന്‍റെ മടങ്ങിവരവിനെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ രണ്ട് ട്വന്‍റി-20 മത്സരങ്ങളിലും അഫ്രീദി തന്നെ പാകിസ്ഥാനെ നയിക്കുമെന്ന് ഇജാസ് ബട്ട് വ്യക്തമാക്കി.
ഈ മാസം 12,13 തീയ്യതികളിലാണ് ട്വന്‍റി-20 മത്സരങ്ങള്‍. ടീം അംഗമല്ലെങ്കിലും ട്വന്‍റി-20 ടീമിനൊപ്പം യൂനിസും യാത്ര ചെയ്യുന്നുണ്ട്. ലോകകപ്പിലെ കിരീട നേട്ടത്തോടെയാണ് യൂനിസ് ട്വന്‍റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.