ശ്രീലങ്കക്കെതിരെ ഈ മാസം 16 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഫാസ്റ്റ് ബൌളര്‍ സഹീര്‍ ഖാനും ആശിഷ് നെഹ്‌റ്യും ഇടം പിടിച്ചേക്കും. തോളിനേറ്റ പരുക്കുമൂലം ദീര്‍ഘനാളായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സഹീര്‍ മുംബൈയ്ക്കു വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കുകയാണിപ്പോള്‍. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ഭേദപ്പെട്ട പ്രകടനങ്ങളുടെ പേരില്‍ ആശിഷ് നെഹ്‌റയെയും ടെസ്റ്റ് ടീമിലേക്ക് പരിഹരിക്കാന്‍ സെലക്‍ടര്‍മാര്‍ നിര്‍ബന്ധിതരാവുമെന്നാണ് കരുതുന്നത്.
അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നെഹ്‌റ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്. 2004ല്‍ റാവല്‍പിണ്ഡിയില്‍ പാകിസ്ഥാനെതിരെയാണ് നെഹ്‌റ അവസാനമായി ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിച്ചത്. ഇഷാന്തിന്‍റെ മോശം ഫോമാണ് നെഹ്‌റക്ക് അനുകൂലമാകുന്ന മറ്റൊരു ഘടകം. ബാറ്റിംഗ് നിരയില്‍ വി വി എസ് ലക്‍ഷമണും രാഹുല്‍ ദ്രാവിഡും തിരിച്ചെത്തും. സ്പിന്‍ വിഭാഗത്തില്‍ ഹര്‍ഭജനും അമിത് മിശ്രയും തുടരും.
ധോണിയെ നായകനായി നിലനിര്‍ത്തുമെങ്കിലും ഇംഗ്ലണ്ടില്‍ നടന്ന ട്വന്‍റി-20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തോല്‍വികള്‍ ധോണിയെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ഉറപ്പ്. ഓപ്പണിംഗ് സ്ഥാനത്ത് സേവാഗ് സ്ഥാനം നിലനിര്‍ത്തുമെന്നാണ് കരുതുന്നത്.
24 മുതല്‍ 28 വരെ കാണ്‍പൂരില്‍ രണ്ടാം ടെസ്റ്റും ഡിസംബര്‍ രണ്ട് മുതല്‍ ആറു വരെന് മുംബൈയില്‍ മൂന്നാം ടെസ്റ്റും നടക്കും. നാളെ മുംബൈയില്‍ നടക്കുന്ന സെലക്ഷന്‍ കമ്മിറ്റി യോഗമാണ് ടീമിനെ തെരഞ്ഞെടുക്കുക.