ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഐ പി എല്‍ ഒഴിവാക്കണമെന്ന് പോണ്ടിംഗ് (Ponting asks youngsters to choose country over IPL money)
Feedback Print Bookmark and Share
 
PRO
പണം മാത്രം മോഹിച്ച് ഐ പി എല്‍ കളിക്കാനൊരുങ്ങുന്ന കളിക്കാര്‍ക്ക് പോണ്ടിംഗിന്‍റെ മുന്നറിയിപ്പ്. ഐ പി എല്ലിനു പകരം ദേശീയ ടീമിന് പ്രാമുഖ്യം നല്‍കാന്‍ യുവതാരങ്ങള്‍ തയ്യാറാവണമെന്ന് പോണ്ടിംഗ് പറഞ്ഞു. ഇന്ത്യക്കെതിരെ പരമ്പര നേടിയ ഓസ്ട്രേലിയന്‍ ടീമിലെ യുവതാ‍രങ്ങളായ ക്ലിന്‍റ് മക്കേ, ബര്‍ട്ട് കോ‌ക്‍ലി, മോയ്സസ് ഹെന്‍‌റിക്കസ്, ജോണ്‍ ഹോളണ്ട് എന്നിവര്‍ ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി-20 കിരീടം നേടിയ ന്യൂ സൌത്ത്‌വെയില്‍‌സ് ടീമിലും അംഗങ്ങളാണ്.

ഭാവിയില്‍ ഇവര്‍ കൂടുതല്‍ പണം ലഭിക്കുന്ന ട്വന്‍റി-20യിലേക്ക് മാത്രമായി മാറിയേക്കുമെന്നാണ് ഓസീസിന്‍റെ പേടി. അതിനാല്‍ യുവതാരങ്ങളുടെ ഇത്തരം മനോഭാവത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് പോണ്ടിംഗ് പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ദേശീയ ടീമിനെ പ്രതിനിധാനം ചെയ്യുന്നതിലാണ് താരങ്ങള്‍ അഭിമാനം കണ്ടെത്തേണ്ടത്.

ഇതൊരു ശീലമാക്കി മാറ്റാന്‍ അവര്‍ തയ്യാറാവണം. ഓസ്ട്രേലിയക്ക് വേണ്ടി കളിക്കാന്‍ ലഭിക്കുന്ന അവസരം അംഗീകാരമായി കരുതാന്‍ കളിക്കാര്‍ തയ്യാറാവണം. ടീമിലെ സീനിയര്‍ താരം പോലും ഇത്തരത്തിലാണ് കളിയെ സമീപിക്കുന്നത്. യുവതാരങ്ങളും ഇത് മാതൃകയാക്കണം. അവര്‍ അങ്ങിനെ ചെയ്യുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും പോണ്ടിംഗ് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍