ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » സച്ചിന്‍ തന്നെ കേമനെന്ന് സംഗക്കാര (Sangakkara hails Tendulkar as best player of modern era)
Feedback Print Bookmark and Share
 
PRO
ആധുനിക യുഗത്തിലെ ഏറ്റവു മികച്ച താരമെന്ന പദവി ഇന്ത്യയുടെ സച്ചിന്‍ ടെന്‍‌ഡുല്‍ക്കര്‍ക്ക് അവകാശപ്പെട്ടതാണെന്ന് ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര. ഇത്രയേറെ ആരാധക പ്രതീക്ഷയുമായി 20 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൂര്‍ത്തിയാക്കാനാവുകയെന്നത് അസാധ്യമായ കാര്യമാണ്. ഇതിന്‍റെ കൂടെ അദ്ദേഹം നേടിയ റണ്‍സുകളും റെക്കോര്‍ഡുകളുമൊക്കെ ബൊണസായി കണക്കാക്കിയാല്‍ മതി.

കാലം കഴിയുന്തോറും സച്ചിന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടു വരികയാണ്. ലക്ഷക്കണക്കിന് ആരാധകരുടെ പ്രതീക്ഷയും വഹിച്ച് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുക എന്നത് നിസാര കാര്യമല്ല. ടെസ്റ്റ് പരമ്പരയില്‍ സച്ചിനെ പുറത്താക്കാന്‍ എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് കഴിഞ്ഞ 20 വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന സച്ചിനെതിരെ എത്രയോ തന്ത്രങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അതെല്ലാം സച്ചിന്‍ മറി കടന്നിട്ടുണ്ടെന്നുമായിരുന്നു സംഗക്കാരയുടെ മറുപടി.

ഈ മാസം 16ന്‍ അഹമ്മദാ‍ബാദിലാണ് ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതിനുശേഷ്യം അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര അരങ്ങേറും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍