ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഏറുകാര്‍ കൂടുതല്‍ കേരളത്തില്‍ (Kerala tops in the chuckers list)
Feedback Print Bookmark and Share
 
PRO
ആഭ്യന്തര ക്രിക്കറ്റില്‍ സംശയാസ്പദമായ ബൌളിംഗ് ആക്ഷനുള്ള ബൌളര്‍മാര്‍ കൂടുതലും കേരളത്തില്‍ നിന്നാണെന്ന് ബി സി സി ഐ പുറത്തിറക്കിയ 32 എറുകാരുടെ പട്ടിക വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്നുള്ള നാലു കളിക്കാരാണ് ഐ സി സി അനുവദിച്ചിട്ടുള്ള 15 ഡിഗ്രിയിലും കൂടുതല്‍ കൈ മടക്കി പന്തെറിയുന്നവര്‍. കേരളത്തില്‍ നിന്നുള്ള ജൂനിയര്‍ താരങ്ങളായ എ കെ ഫഹദ്, സദം എ ദാസ്, സദാനന്ദ് അനീഷ്, കെ ജെ രാകേഷ് എന്നിവരാണ് ബി സി സി ഐ പുറത്തിറക്കിയ ഏറുകാരുടെ പട്ടികയില്‍ ഇടം‌പിടിച്ചവര്‍.

കേരളത്തിനു പുറമെ ത്രിപുര (3), മഹാരഷ്ട്ര, ബംഗാള്‍, അസം, ബറോഡ, ഗുജറാത്ത് (രണ്ടു വീതം), ഹൈദരാബാദ്, വിദര്‍ഭ, ജമ്മു കശ്മീര്‍ (ഒന്നു വീത) ആണ് പട്ടികയിലെ കണക്ക്.

ഏറുകാരോട് യാതൊരു ദയയും കാട്ടരുതെന്ന് അമ്പയര്‍മാര്‍ക്ക് ബി സി സി ഐ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ 32 ബൌളര്‍മാരെയാണ് ബി സി സി ഐ സംശയാസ്പദമയ ബൌളിംഗ് ആ‍ക്ഷന്‍റെ പേരില്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവര്‍ എറിയുകായാണെന്ന് ബോധ്യപ്പെട്ടാല്‍ മുന്നറിയിപ്പൊന്നും ഇല്ലാതെ തന്നെ ഇവരെ വിലക്കാമെന്ന് അമ്പയര്‍മാര്‍ക്ക് ബി സി സി ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാച്ച് റഫറിമാര്‍ക്കും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും അമ്പയറിംഗ് പാനലിലുള്ള എല്ലാ അമ്പയര്‍മാര്‍ക്കും 32 കളിക്കാരുടെ ലിസ്റ്റ് ബി സി സി ഐ കൈമാറിയിട്ടുണ്ട്. മത്സരങ്ങള്‍ക്ക് മുന്‍പുള്ള പ്രി മാച്ച് മീറ്റിംഗില്‍ മാച്ച് റഫറി ടീമുകളുടെ ക്യാപ്റ്റന്‍‌മാര്‍ക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കുമെന്നതിനാല്‍ ഈ പട്ടികയിലെ ഏതെങ്കിലും കളിക്കാരന്‍ പന്ത് എറിയുകാണെന്ന് മത്സരത്തിനിടെ അമ്പയര്‍ കണ്ടെത്തിയാല്‍ ആ നിമിഷം ബൌളറെ വിലക്കാം. ഇതില്‍ 15 ഡിഗ്രി ഇളവിനെക്കുറിച്ച് ചര്‍ച്ചയൊന്നും ഇല്ലാതെ തന്നെ ഇത് നടപ്പാക്കാവുന്നതാണെന്നും ബി സി സി ഐ വ്യക്തമാക്കിയിട്ടുണ്ട്.

പട്ടികയിലുള്ള 32 കളിക്കാരില്‍ 12 പേര്‍ ഒ മുതല്‍ 15 ഡിഗ്രിക്കുള്ളില്‍ കൈ വളയ്ക്കുന്നവരാണ്. ഇത് ഐ സി സി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ശേഷിക്കുന്ന 20 പേര്‍ 15 മുത 20 ഡിഗ്രി വരെ കൈ വളയ്ക്കുന്നവരാണ്. കേരളത്തില്‍ നിന്നുള്ള നാലുപേരും 20 ഡിഗ്രിക്കു മുകളില്‍ കൈവളക്കുന്നവരാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍