അടുത്ത ആഴ്ച ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് സ്പോണ്‍സര്‍മാരെ കിട്ടാത്തത് ബി സി സി ഐയെ വലയ്ക്കുന്നു. ഈ മാസം 16ന് അഹമ്മദാബാദിലാണ് ആദ്യ ടെസ്റ്റ് ആരംഭികുന്നത്. എന്നാല്‍ ഇതുവരെ പരമ്പരയുടെ ടൈറ്റില്‍ സ്പോണ്‍സറാവാന്‍ താല്‍പര്യം കാണിച്ച് ആരും രംഗത്തെത്തിയിട്ടില്ല.
സ്പോണ്‍സര്‍മാരെ ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റ് നടക്കുന്ന യു പിയിലെ മത്സരങ്ങള്‍ക്കുളള ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍റെ ലോഗൊ പതിച്ചാണ് ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. നവംബര്‍ 24നാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍ ഇല്ലാത്തതിനാലാണ് അസോസിയേഷന്‍റെ ലോഗോ വെച്ച് ടിക്കറ്റുകള്‍ പ്രിന്‍റെ ചെയ്യേണ്ടി വന്നതെന്ന് യു പി ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ ജ്യോതി വാജ്‌പേയി പറഞ്ഞു. അടുത്തിടെ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നിരവധി പരമ്പരകള്‍ കളിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മില്‍ അടുപ്പിച്ച് പരമ്പരകള്‍ സംഘടിപ്പിക്കുന്നതു മൂലം ആരാധകര്‍ പരമ്പരയില്‍ വലിയ താല്‍പ്പര്യം കാണിക്കില്ലെന്ന നിലപാടിലാണ് സ്പോണ്‍സര്‍മാര്‍.