ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » പുതിയ തുടക്കം ആഗ്രഹിക്കുന്നു: ധോണി (Will look to make a fresh start: Dhoni)
Feedback Print Bookmark and Share
 
PRO
ഹൈദരാബാദ് ഏകദിനത്തിലെ മൂന്നു റണ്‍സ് തോ‌ല്‍‌വി മറന്ന് ഗുവാഹതിയില്‍ ഓസ്ട്രേലിയക്കെതിരെ ഒരു പുതിയ തുടക്കമാണ് അഗ്രഹിക്കുന്നതെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഹൈദരാബാദിലെ തോ‌ല്വി ശരിക്കും വേദനിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അതെല്ലാം ഡ്രസിംഗ് റൂമില്‍ ഉപേക്ഷിച്ചിട്ടാണ് ഞങ്ങള്‍ ഗുവാഹതിയില്‍ ഇറങ്ങുന്നത്.

ഇനിയും രണ്ട് കളികള്‍ കൂടിയുണ്ട്. ഇപ്പോഴത്തെ മുഴുവന്‍ ശ്രദ്ധയും അതിലാണ്. ഞായറാഴ്ച നടക്കുന്ന ആറാം ഏകദിനത്തിനായി ഗുവാഹതിയിലെത്തിയ ഇന്ത്യന്‍ നായകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബാറ്റിംഗ് തന്നെയായിരിക്കും ഗുവാ‍ഹതിയിലും ഇന്ത്യയുടെ ശക്തിയെന്ന് ധോണി പറഞ്ഞു. ഒപ്പം ബൌളിംഗും ഫീല്‍‌ഡിംഗും മെച്ചപ്പെടുത്തേണ്ടതുണ്ട്. നല്ലതുടക്കം ലഭിക്കുകയും അത് മുതലാക്കാനാവുകയും ചെയ്താല്‍ വിജയം കൈപ്പിടിയിലാവും.

ഫീല്‍ഡിംഗ് ആണ് ഇന്ത്യയെ കുഴക്കുന്ന മേഖല. മധ്യനിര സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നില്ലല്ലോ എന്ന ചോദ്യത്തിന് അതില്‍ പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ലെന്നായിരുന്നു ധോണിയുടെ മറുപടി. നല്ല തുടക്കം ലഭിക്കുക എന്നതാണ് പ്രധാനം ഇത് മധ്യനിരയിലെ അമിത സമ്മര്‍ദ്ദം ഒഴിവാക്കും. പരമ്പരയില്‍ ഇന്ത്യന്‍ മധ്യനിരയുടെ പ്രകടനം വേണ്ടത്ര സ്ഥിരത പുലര്‍ത്തിയില്ലെന്ന് ധോണി ഒടുവില്‍ സമ്മതിക്കുകയും ചെയ്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍