ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » മക്കല്ലം കൊടുങ്കാറ്റായി, കീവീസിന് ജയം (McCullum unleashes 'desert storm' on Pakistan)
Feedback Print Bookmark and Share
 
PRO
ആദ്യ ഏകദിനത്തിലെ ബാറ്റിംഗ്‌ തകര്‍ച്ചയില്‍ നിന്ന്‌ സടകുടഞ്ഞെഴുന്നേറ്റ ന്യൂസിലന്‍ഡ്‌ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാനെ 64 റണ്‍സിന് കീഴടക്കി പരമ്പരയില്‍ തിരിച്ചുവന്നു. ഓപ്പണര്‍ ബ്രെണ്ടം മക്കല്ലത്തിന്‍റെ സെഞ്ച്വറി തിളക്കത്തില്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 303 റണ്‍ നേടിയ കീവീസ്ന് മറുപടിയായി പാകിസ്ഥാന് 239 റണ്‍സെടുക്കാനേ ആയുള്ളു. സ്കോര്‍ ന്യൂസിലന്‍ഡ് 303/6, പാകിസ്ഥാന്‍ 47.2 ഓവറില്‍ 239.

കീവീസിന്‍റെ കൂറ്റന്‍ സ്കോറിന് മറുപടിയായി മികച്ച തുടക്കം ലഭിച്ചിട്ടും പാകിസ്ഥാന്‍ തകര്‍ന്നടിയുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ സല്‍‌മാന്‍ ബട്ടും (59), ഖാലിദ് ലത്തീഫും (45) ചേര്‍ന്ന് 77 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും മധ്യനിരയില്‍ മികച്ച പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. നായനക് യുനിസ് ഖാന്‍ (19)‌, കഴിഞ്ഞ മത്സരത്തിലെ ഹീറോ ഷാഹിദ് അഫ്രീദി (0), കമ്രാന്‍ അക്മല്‍ (4), മുഹമ്മദ് യൂസഫ് (18), ഷൊയൈബ് മാലി (26), അബ്ദുള്‍ റസാഖ് (35) എന്നിവര്‍ക്കൊന്നും മികച്ച തുടക്കം മുതലാക്കാനായില്ല.

കീവീസിനു വേണ്ടി സ്റ്റൈറിസ് മൂന്നും മില്‍സ്, വെറ്റോറി എന്നിവര്‍ രണ്ടും വിക്കറ്റ് നേടി. നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ബ്രണ്ടന്‍ മക്കല്ലത്തിന്റെ (131) തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ്‌ മുന്നൂറു കടന്നത്‌. ഓപ്പണര്‍ ആരോണ്‍ റെഡ്‌മണ്ടിനെ (6) തുടക്കത്തിലേ തന്നെ നഷ്‌ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ മക്കല്ലവും മാര്‍ട്ടിന്‍ ഗപ്‌ടിലും (62) ചേര്‍ന്ന്‌ നേടിയ 126 റണ്ണിന്റെ കൂട്ടുകെട്ടാണ്‌ കിവീസിനെ കരകയറ്റിയത്‌. 30 റണ്ണെടുത്ത നായകന്‍ ഡാനിയേല്‍ വെട്ടോറിയും 33 റണ്ണെടുത്ത ജേക്കബ്‌ ഓറവും കിവീസ്‌ ഇന്നിംഗ്‌സിന്‌ ശക്തി പകര്‍ന്നു.

129 പന്ത്‌ നേരിട്ട്‌ 14 ബൗണ്ടറികളും മൂന്നു സിക്‌സറും പായിച്ചാണ്‌ ബ്രണ്ടന്‍ മക്കല്ലം 131 റണ്‍ നേടിയത്‌. ഒരറ്റത്ത്‌ പാക്‌ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തുമ്പോള്‍ 47-ആം ഓവര്‍ വരെ മക്കല്ലം പിടിച്ചുനിന്നു. പാകിസ്ഥാനുവേണ്ടി പത്തോവറില്‍ 60 റണ്‍ വഴങ്ങി അബ്‌ദുല്‍ റസാഖും 59 റണ്‍ വഴങ്ങി ഉമര്‍ ഗുല്ലും 49 റണ്‍ വഴങ്ങി ഷാഹിദ്‌ അഫ്രീദിയും രണ്ടു വിക്കറ്റ്‌ വീതം വീഴ്ത്തി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍